Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsനവകേരള സദസിലെ സാമ്പത്തിക ക്രമക്കേട്;കേരളത്തോട് വിശദീകരണം തേടി കേന്ദ്രം

നവകേരള സദസിലെ സാമ്പത്തിക ക്രമക്കേട്;കേരളത്തോട് വിശദീകരണം തേടി കേന്ദ്രം

ന്യൂഡൽഹി : നവകേരള സദസിന്റെ സാമ്പത്തിക ക്രമക്കേടിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടി. കേന്ദ്ര ഫണ്ട് ഉൾപ്പടെ വകമാറ്റിയെന്ന പരാതിയിലാണ് നടപടി.The Center has sought an explanation from Kerala regarding the financial irregularities in the Navakerala Sadas

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ 140 നിയോജക മണ്ഡലങ്ങളിലായാണ് നവകേരള സദസ് സംഘടിപ്പിച്ചത്. ജനങ്ങളുടെ പരാതിയൾ കേൾക്കാനായി അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നുവെന്നും പരാതികൾ കേട്ട് ഉടൻ തന്നെ അവയ്‌ക്ക് പരിഹാരം നൽകുമെന്നുമായിരുന്നു വാദം.

എന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം അതിക്രമങ്ങളും അക്രമങ്ങളും മാത്രമാണ് ഉണ്ടായത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയിൽ നവകേരള സദസിന്റെ പ്രചാരണത്തിനായി മാത്രം 25 കോടി രൂപയാണ് സർക്കാർ‌ ഖജനാവിൽ നിന്ന് ധൂർത്തടിച്ചത്.

1.5 കോടി രൂപയുടെ ബസും മറ്റ് സന്നാഹങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനിടെയിാലണ് മുഖ്യമന്ത്രിയെയും സർക്കാരിനെയും വെട്ടിലാക്കി കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments