Wednesday, September 11, 2024
spot_imgspot_img
HomeCrime Newsകുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കി; ഒളിവിലായിരുന്ന ഒരു പ്രതി പിടിയില്‍

കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കി; ഒളിവിലായിരുന്ന ഒരു പ്രതി പിടിയില്‍

കൊല്ലം : കരുനാഗപ്പള്ളിയില്‍ കൂട്ടബലാല്‍സംഗകേസില്‍ ഒരാള്‍കൂടി പിടിയില്‍. ഒളിവിലായിരുന്ന ആദിനാട് നോർത്ത് മണിമന്ദിരത്തില്‍ 29 കാരനായ ചിക്കു ആണ് പിടിയിലായത്.The bathroom scenes were secretly filmed, threatened and gang-raped

ഇയാൾ യുവതിയുടെ നഗ്നചിത്രം പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി ഷാല്‍കൃഷ്ണൻ നേരത്തേ പോലീസിന്റെ പിടിയിലായിരുന്നു.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത്‌:

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തിയ ഷാല്‍കൃഷ്ണൻ അത്‌ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തി. പിന്നീട്, ഇയാളുടെ സുഹൃത്തുക്കളായ ചിക്കു, ഗുരുലാല്‍ എന്നിവരോടൊപ്പം രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ മർദിക്കുകയും കൂട്ടബലാല്‍സംഗം ചെയ്യുകയുമായിരുന്നു .

അറസ്റ്റിലായ ചിക്കുവിനെതിരേ ഓച്ചിറ പോലീസ് സ്റ്റേഷനില്‍ മുൻപും വധശ്രമം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിക്കായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം അന്വേഷണം നടത്തിവരവേയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments