ലണ്ടന്‍: ബ്രിട്ടീഷ് അക്കാദമി 2025ലെ വിസിറ്റിംഗ് ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സയന്‍സ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി വകുപ്പാണ് പ്രോഗ്രാമിന് ആയിരിക്കും ധനസഹായം നല്‍കുക. ഉന്നത വിദ്യാര്‍ഥികള്‍ക്ക് യുകെയിലെ ഒരു സ്ഥാപനത്തില്‍ യുകെ ഗവേഷകരുമായി ആറുമാസം വരെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതാണ് പദ്ധതി.
2024 ഒക്ടോബര്‍ 23 വൈകുന്നേരം 5 മണി വരെയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാനുള്ള അവസാന സമയം . 40,000 പൗണ്ട് (ഏകദേശം 44 ലക്ഷം രൂപ) വരെ ധനസഹായം നല്‍കുന്നതാണ് ഫെലോഷിപ്പ്.
പോസ്റ്റ് ഡോക്ടറല്‍ തലത്തിലുള്ളവര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുക. അതും അല്ലെങ്കില്‍ അപേക്ഷിക്കുന്ന സമയത്ത് തത്തുല്യമായ ഗവേഷണ പരിചയം ഉണ്ടായിരിക്കണം.
ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് എന്നിവയിലെ ഏത് വിഭാഗത്തിലുള്ളവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ യുകെയില്‍ ഗവേഷണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാപനവുമായി ധാരണയുണ്ടാക്കിയതിന്റെ തെളിവ് നല്‍കിയിരിക്കണം.
ബ്രിട്ടീഷ് അക്കാദമിയുടെ ഗ്രാന്റ് മാനേജ്‌മെന്റ് സിസ്റ്റം (ജിഎംഎസ്), ഫ്ലെക്‌സി-ഗ്രാന്റ് ഉപയോഗിച്ച് ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. സ്പ്രിങ്, സമ്മര്‍ (മാര്‍ച്ച്-ഓഗസ്റ്റ് 2025) എന്നിങ്ങനെ രണ്ട് ടേമിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.