തനുശ്രീ ദത്ത ഫെമിന മിസ് ഇന്ത്യ വിജയി ആയതിന് ശേഷം സിനിമയിലേക്ക് എത്തിയ താരമാണ്. 2005 ൽ പുറത്തിറങ്ങിയ ആഷിക് ബനായ എന്ന ചിത്രത്തിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. എന്നാൽ പിന്നീട് വന്ന തുടര്‍ പരാജയങ്ങളും മറ്റും കാരണം തനുശ്രീ ബോളിവുഡില്‍ നിന്നും തന്നെ അപ്രതക്ഷ്യയായി. തുടർന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം തിരികെ വരുന്നത്. ഇതിനിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള തനുശ്രീയുടെ വാക്കുകള്‍ വലിയ വിവാദമായി മാറിയിരുന്നു.
താരം നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
2005 ല്‍ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ഇന്‍ഫാന്‍ ഖാന്‍, സുനില്‍ ഷെട്ടി എന്നിവരായിരുന്നു. ആ ഒരു സീനില്‍ താന്‍ ഇല്ലാതിരുന്നിട്ടു പോലും അവർ തന്നോട് നഗ്നയായി നൃത്തം ചെയ്യാന്‍ അആവശ്യപ്പെട്ടു. സംവിധായകന്‍ ആണ് ആവശ്യപ്പെട്ടതെന്നു തനുശ്രീ പറഞ്ഞു.
. ഇര്‍ഫാന്റെ ക്ലോസപ്പ് ഷോട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. ഈ സമയം സംവിധായകന്‍ ഇര്‍ഫാന്റെ മുഖത്ത് ഭാവങ്ങള്‍ വരുത്താനായി തന്നോട് വസ്ത്രമഴിച്ച് നൃത്തം ചെയ്യാന്‍ പറഞ്ഞുവെന്നാണ് തനുശ്രീ വെളിപ്പെടുത്തിയത്.
എന്നാല്‍ സംവിധായകന്റെ ഈ ആവശ്യത്തിനെതിരെ ഇര്‍ഫാന്‍ഖാന്‍ രംഗത്തെത്തി. അവര്‍ തുണി അഴിച്ചിട്ട് വേണ്ട എനിയ്ക്ക് ഭാവപ്രകടനങ്ങള്‍ നടത്താന്‍, എനിയ്ക്ക് എങ്ങനെയൊരു ക്ലോസപ്പ് ഷോട്ട് ചെയ്യണമെന്ന് അറിയാം, എങ്ങനെ അഭിനയിക്കണമെന്നും എനിയ്ക്ക് അറിയാമെന്ന് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞുവെന്നാണ് തനുശ്രീ പറയുന്നത്. സെറ്റിലുണ്ടായിരുന്ന നടന്‍ സുനില്‍ ഷെട്ടിയും സംവിധായകനോട് ദേഷ്യപ്പെട്ടുവെന്നാണ് തനുശ്രീ പറയുന്നത്.
സംവിധായകന്റെ വാക്കുകള്‍ കേട്ട അദേഹം, നിങ്ങള്‍ക്ക് ഭാവപ്രകടനങ്ങള്‍ വരുത്താന്‍ ഞാന്‍ സഹായിക്കണോ എന്ന് ചോദിച്ച് സംവിധായകനോട് ദേഷ്യപ്പെട്ടിരുന്നു. ഇര്‍ഫാനേയും സുനില്‍ ഷെട്ടിയേയും പോലുള്ള നല്ല ആളുകളും ബോളിവുഡിലുണ്ടെന്നും തനുശ്രീ പറയുന്നുണ്ട്. ചോക്ലേറ്റിന്റെ സെറ്റില്‍ വച്ച് സംവിധായകന്‍ തന്നെ പിന്തുടര്‍ന്ന് വേട്ടയാടതിനെക്കുറിച്ച് കഴിഞ്ഞ ദിവസം തനുശ്രീ പറഞ്ഞത് വാര്‍ത്തയായിരുന്നു.
വൈകിയെത്തിയതിന് എല്ലാവരുടേയും മുന്നില്‍ വച്ച് തന്നെ വഴക്കു പറഞ്ഞുവെന്നാണ് തനുശ്രീ പറഞ്ഞത്. എല്ലാ ദിവസവും നേരത്തെ എത്തുന്ന ആളായിരുന്നു താന്‍. പലപ്പോഴും താന്‍ എത്തിയ ശേഷം മാത്രമായിരുന്നു ലൈറ്റിംഗ് പോലും തുടങ്ങിയിരുന്നതെന്നും തനുശ്രീ പറയുന്നു. താന്‍ വൈകി വന്ന ദിവസം തന്നെ വഴക്ക് പറയാന്‍ വേണ്ടി മാത്രമാണ് സംവിധായകന്‍ നേരത്തെ വന്നതെന്നും തനുശ്രീ പറയുന്നുണ്ട്.