Monday, September 16, 2024
spot_imgspot_img
HomeNewsKerala News'അത് മുകേഷ് തന്നെ'; മുറിയിലേക്ക് ക്ഷണിച്ചു, ഫോണില്‍ വിളിച്ച്‌ നിരന്തരം ശല്യപ്പെടുത്തി'; ആരോപണവുമായി വീണ്ടും ടെസ്...

‘അത് മുകേഷ് തന്നെ’; മുറിയിലേക്ക് ക്ഷണിച്ചു, ഫോണില്‍ വിളിച്ച്‌ നിരന്തരം ശല്യപ്പെടുത്തി’; ആരോപണവുമായി വീണ്ടും ടെസ് ജോസഫ്

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. തന്നെ പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു.tess joseph against mukesh

കോടീശ്വരൻ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന സംഭവമാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയത്. 2018ലും മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു

എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് ടെസ് ഇപ്പോള്‍ അത് മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് ടെസ് ജോസഫ്.

19 വർഷം മുൻപു ചാനല്‍ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുമ്ബോഴാണ് , അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയത്. കൂടാതെ തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാൻ ശ്രമിച്ചെന്നുമായിരുന്നു സിനിമാ സാങ്കേതിക പ്രവർത്തക ടെസ് ജോസഫിന്റെ അന്നത്തെ വെളിപ്പെടുത്തല്‍. ദുരനുഭവം തന്റെ മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു പറഞ്ഞപ്പോള്‍ ആ പരിപാടിയില്‍നിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

അതേസമയം ആരോപണം എം മുകേഷ് എംഎല്‍എ തള്ളിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments