വരും ദിവസങ്ങളില്‍ ബ്രിട്ടനിൽ തണുപ്പായിരിക്കുമെന്ന് മുന്നറിയിപ്പ്. അതെ സമയം ചിലയിടങ്ങളില്‍ കനത്ത മഴ അനുഭവപ്പെട്ടതിന് ശേഷമാണ് ഇപ്പോള്‍ തണുപ്പ് എത്തിയിരിക്കുന്നത്.
കൂടാതെ മഴയ്‌ക്കൊപ്പം തണുത്ത വടക്കന്‍ കാറ്റുകൂടി എത്തുമ്പോള്‍, ബുധനാഴ്ചയോടെ താപനില 15 ഡിഗ്രിയില്‍ താഴെയാകുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു.മാത്രമല്ല ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ടെന്നു മെറ്റ് ഓഫീസ് പറഞ്ഞു.
ഇന്ന് വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ആകാശം മേഘാവൃതമായിരിക്കും മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പൊതുവെ തെളിഞ്ഞതും വരണ്ടതുമായ കാലാവസ്ഥ ആയിരിക്കും എന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പിന്നീട് ചൊവ്വാഴ്ച ഒരു ന്യൂന മര്‍ദ്ദ പാളി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നീങ്ങും ഇതുമൂലം കനത്ത മഴയും പിന്നീട് ചാറ്റല്‍ മഴയും തുടരും. ബുധനാഴ്ചയും ഇതേ സാഹചര്യം തന്നെ തുടരും എന്നാല്‍, ചില പ്രദേശങ്ങലില്‍ താപനിലയില്‍ വന്‍ കുറവുണ്ടാകും.
തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലായിരിക്കും ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക എന്നും പ്രവചനമുണ്ട്.മഴ എത്തുന്നതോടെ വ്യാഴാഴ്ചയും തണുത്ത കാലാവസ്ഥ തുടരും എന്നാല്‍ ദിവ്‌സത്തിന്റെ അവസാനത്തോടെ കാറ്റിന്റെ ശക്തി കുറയും. കൂടാതെ വെള്ളിയാഴ്ച പൊതുവെ തെളിഞ്ഞതും വരണ്ടതുമായ കാലാവസ്ഥയായിരിക്കുമെങ്കിലും, തണുത്ത കാലാവസ്ഥ തന്നെയായിരിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.