ടീൻ ഇന്ത്യ ഗ്ലാം വേൾഡിന്റെ ആദ്യ സുന്ദരിപ്പട്ടം സെന്റ് തെരേസാസ് സ്കൂൾ വിദ്യാർത്ഥിനിക്ക്. ഇന്ത്യയൊട്ടാകെ ഉള്ള മത്സരാർത്ഥികളിൽ നിന്നുമാണ് എറണാകുളം മുളവുകാട് സ്വദേശിനി ഇഷാനി ലൈജു വിജയിയായത്. ടീൻ ഇന്ത്യ ഗ്ലാം വേൾഡിന്റെ ആദ്യ വിജയിയാണ് സെന്റ് തെരേസാസ് സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ഇഷാനി.teen india glam worlds first beauty title for st teresas school student
എറണാകുളം മുളവുകാട് സ്വദേശി ലൈജു ബാഹുലേയന്റെയും ടെൽമ ലൈജുവിന്റെയും മകളാണ് ഇഷാനി ലൈജു. കേരളത്തിന് അകത്തും പുറത്തുമായ് ആയി നടന്ന സൗന്ദര്യ മത്സരങ്ങളിൽ നിരവധി വിജയം കരസ്ഥമാക്കിയിട്ടുണ്ട് ഇഷാനി.
പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ അജിത് പെഗാസസ് ഷോ ഡയറക്ടർ ആയ ടീൻ ഇന്ത്യ ഗ്ലാം വേൾഡിന്റെ കിരീടധാരണ ചടങ്ങ് നടന്നത് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ ആയിരുന്നു.