ടെക്‌സസ്: അമേരിക്കയിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം.teacher arrested for rape news
അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായ ജേഡൻ ചാള്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ആണ്‍കുട്ടികളെയാണ് മദ്യവും സിഗരറ്റും നല്‍കി പ്രലോഭിപ്പിച്ച് യുവതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. ജേഡൻ ചാള്‍സ് നാല് കുട്ടികളുടെ മാതാവ് കൂടിയാണ്.
‘പൂർവ വിദ്യാർഥി എന്നതിനപ്പുറം കലാമണ്ഡലവുമായി ഒരു ബന്ധവുമില്ല, പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം’;സത്യഭാമയെ തള്ളി കേരള കലാമണ്ഡലം
അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവാണ് ചാള്‍സിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അനുമതിയില്ലാതെ തങ്ങളുടെ മകൻ ഒരു അധ്യാപികയ്ക്കൊപ്പം സ്കൂളില്‍ നിന്ന് പുറത്ത് പോകുന്നു എന്നായിരുന്നു അവരുടെ പരാതി.
ഇതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നിലവില്‍ പരാതിയുമായി നാല് വിദ്യാർഥികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാല്‍ മൊത്തം 12 ഇരകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതോടെ ആരോപണത്തെ തുടർന്ന് യുവതി ജോലി രാജിവച്ചു.
ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളാണ് പ്രതി നേരിടുന്നത്.