Home News ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്ക് കാന്റർബറിയിൽ പുതിയ മിഷൻ; പ്രഖ്യാപനം ഇന്ന് മാർ റാഫേൽ തട്ടിൽ നിർവഹിക്കും

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്ക് കാന്റർബറിയിൽ പുതിയ മിഷൻ; പ്രഖ്യാപനം ഇന്ന് മാർ റാഫേൽ തട്ടിൽ നിർവഹിക്കും

0
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്ക് കാന്റർബറിയിൽ പുതിയ മിഷൻ; പ്രഖ്യാപനം ഇന്ന് മാർ റാഫേൽ തട്ടിൽ നിർവഹിക്കും

കാന്റർബറി: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ചരിത്ര പ്രസിദ്ധമായ കാന്റർബറിയിൽ പുതിയ മിഷൻ ഭാരത അപ്പസ്തോലനായ മാർത്തോമ്മാശ്ലീഹായുടെ നാമധേയത്തിൽ മാർത്തോമാശ്ലീഹ മിഷൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന മിഷന്റെ പ്രഖ്യാപനം ഇന്ന്. വൈകുന്നേരം 5.30ന് വിസ്റ്റബിൾ ഔർ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയിൽവച്ച് സീറോ മലബാർ സഭയുടെ തലവനും, പിതാവുമായ മാർ റാഫേൽ തട്ടിൽ നിർവഹിക്കും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, കെന്റ് ഏരിയ സഹായ മെത്രാൻ പോൾ ഹെൻഡ്രിക്സ് എന്നിവരുടെ സാന്നിധ്യത്തിൽ ആണ് പ്രഖ്യാപനം. മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, കൈക്കാരൻമാർ, വിവിധ കമ്മറ്റികൾ എന്നിവരുടെ നേതൃത്വത്തിൽ മിഷൻ പ്രഖ്യാപനത്തിനും പിതാക്കന്മാരെ സ്വീകരിക്കുവാനുമായി വിപുലമായ ഒരുക്കങ്ങൾ ആണ് നടന്നു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here