Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsസീറോ മലബാർ മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം ഇന്ന് മുതല്‍;കുര്‍ബാന തര്‍ക്കവും ചര്‍ച്ചയാകും,മാർ പെരുന്തോട്ടത്തിന് പകരം...

സീറോ മലബാർ മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം ഇന്ന് മുതല്‍;കുര്‍ബാന തര്‍ക്കവും ചര്‍ച്ചയാകും,മാർ പെരുന്തോട്ടത്തിന് പകരം പുതിയ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചേക്കും, പാലാ രൂപതക്കും പുതിയ സഹായ മെത്രാൻ?

കൊച്ചി: സീറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ 32-ാമത് മെത്രാൻ സിനഡിൻ്റെ മൂന്നാം സമ്മേളനം ഇന്ന് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസിൽ ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ നൽകുന്ന ധ്യാന ചിന്തകളോടെ സിനഡ് സമ്മേളനം ആരംഭിച്ചത്.തുടർന്ന് വിശുദ്ധ കുർബാനയ്ക്കുശേഷം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന സീറോമബബാർ റീത്തിലുള്ള 53 മെത്രാന്മാരാണ് പങ്കെടുക്കുന്നത്. 22 മുതൽ 25 വരെ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന അഞ്ചാമത് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ സിനഡ് പിതാക്കന്മാർ പങ്കെടുക്കും. 26ന് രാവിലെ സഭാ ആസ്ഥാനത്ത് പുനരാരംഭിക്കുന്ന സിനഡ് സമ്മേളനം 31നു സമാപിക്കും.

അതേസമയം സിനഡില്‍ സീറോ മലബാര്‍ സഭയിൽ കീറാമുട്ടിയായ കുർബാന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും എന്നാണ് വിവരം. മേജർ ആർച്ച് ബിഷപ്പ് മാറി വന്നിട്ടും പരിഹാരം കാണാത്ത കുര്‍ബാന തര്‍ക്കവും സിനഡില്‍ പ്രധാന ചര്‍ച്ചയാകും.

 216 വൈദികർ സിനഡ് കുർബാന അർപ്പിച്ചില്ലെന്ന് സംയുക്ത സഭാസംരക്ഷണ സമിതി കഴിഞ്ഞ ദിവസം ആരോപിച്ചു. ഇവർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

സഭ പുറപ്പെടുവിച്ച സർക്കുലർ, 21-ലെ സിനഡാനന്തര അറിയിപ്പ് എന്നിവയിലെ നിർദേശങ്ങൾ പ്രകാരം ഏകീകൃത കുർബാന അർപ്പിക്കുന്നില്ലെന്ന് കണ്ടെത്തിയ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരെ സഭയിൽനിന്നും പുറത്താക്കണമെന്നാണ് ആവശ്യം. എന്നാൽ സിനഡിന്റെ തീരുമാനമായ ഏകീകൃത കുർബാന അർപ്പണത്തോട് പൂർണ്ണ വിധേയത്വം പ്രഖൃാപിച്ച ശേഷം വിമതരോടൊപ്പം പക്ഷം പിടിച്ച 5 ബിഷപ്പുമാരുടെ നാടകീയ നീക്കമാണ് പ്രശ്നപരിഹാരത്തിന് തുരങ്കം വച്ചതെന്ന നിലപാടാണ് ഭൂരിപക്ഷം മെത്രാന്മാർക്കുമുള്ളത്. സെന്റ് തോമസ് ദിനമായ ജൂലൈ മുന്നിന് ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കാൻ മേജർ ആർച്ച് ബിഷപ്പിന്റൊ അധൃക്ഷതയിൽ ചേർന്ന ഓൺലൈൻ സിനഡ് തീരുമാനിച്ചതാണ്. 5 ബിഷപ്പുമാർ വിമതർക്ക് പിന്തുണ നല്കിയതോടെ സിനഡ് തീരുമാനം അട്ടിമറിക്കപ്പെട്ടത് മേജർ ആർച്ച് ബിഷപ്പ് മാർ തട്ടിലിന് വലിയ തിരിച്ചടിയായി.സിഎംഐ സനൃാസസമൂഹത്തിന്റെ മുഖപത്രമായ കർമ്മലകുസുമത്തിൽ 5 ബിഷപ്പുമാർക്കെതിരെ നടപടി വേണമെന്ന് ആവശൃപ്പെട്ടത് പുതിയ ചർച്ചയായി സഭയിൽ ഉയർന്ന് വന്നിട്ടുണ്ട്. വിമത ബിഷപ്പുമാർക്കും വിമത വൈദികർക്കും കീഴടങ്ങാൻ സഭയെ വിട്ടുകൊടുക്കരുതെന്നാണ് സിഎംഐ സഭ ആവശൃപ്പെടുന്നത്. വിമതർക്കെതിരെ തീരുമാനം നീട്ടുന്നത് വഴി മാർ ജോർജ് ആലഞ്ചേരിയെ എന്തിന് രാജിവയ്പിച്ചുവെന്ന് സിനഡ് വൃക്മാക്കണമെന്നും അവർ ആവശൃപ്പെടുന്നു.

കുർബാന തർക്കത്തിന് സമവായത്തിലൂടെ താൽകാലിക പരിഹാരമായെങ്കിലും ജനാഭിമുഖ കുർബാന അസാധുവാണെന്ന പ്രഖ്യാപനം ഇതുവരെ തിരുത്തിയിട്ടില്ല. ശീശ്മ കുർബാന ചൊല്ലുന്നവർ സഭയിൽ തുടരുന്നതിലെ അവൃക്തത തുടരുകയാണ്.

ഇപ്പോള്‍ നടക്കുന്ന  സിനഡ് തീരുമാനിക്കുന്ന പോലെ വത്തിക്കാൻ അംഗീകരിച്ചാൽ മാത്രം പുനഃസംഘടിപ്പിക്കപ്പെടുന്ന വൈദിക സമതിയോട് ആലോചിച്ച് പൂർണമായും അതിരൂപത സിനഡ് കുർബാനയിലേക്കു മാറേണ്ടി വരും.അതിനാല്‍ സിഡിലെ തീരുമാനങ്ങള്‍ നിര്‍ണ്ണായകമാകും.

കൂടാതെ കാലാവധി പൂർത്തീകരിച്ചതിന് ശേഷം രാജി സമർപ്പിച്ച മാർ ജോസഫ് പെരുന്തോട്ടത്തിന് പകരം പുതിയ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിനെ പ്രഖ്യാപിക്കാനും നീക്കമുണ്ട്. സഹായ മെത്രാൻ മാർ തോമസ് തറയിൽ,ഷംസാബാദ് സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവരിലെരാളാകും പുതിയ ആർച്ച് ബിഷപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയ മിഷൃൻ രൂപതയായ ഷംഷാബാദ് രൂപതയിലേക്കും മാർ തട്ടിലിന് പകരം ബിഷപ്പിനെ പ്രഖ്യാപിച്ചേക്കും. കൂരിയ ബിഷപ്പും സീറോ മലബാർ സഭാ മുൻ അഡ്മിന്ട്രേറ്ററുമായ മാർ സെബാസ്റ്റൃൻ വാണിയപ്പുരക്കലിനാണ് മുൻഗണന. ഇപ്പോഴത്തെ സഹായ മെത്രാനും ഷംസാബാദ് രൂപത അഡ്മിന്സ്ട്രേറ്ററുമായ മാർ ജോസഫ് കൊല്ലം പറമ്പിൽ മാർ ജേക്കബ് മുരിക്കന് പകരമായി പുതിയ പാലാ രുപത സഹായമെത്രാനാകുമെന്നും സുചനകളുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments