Saturday, April 20, 2024
spot_imgspot_img
HomeNewsKerala News‘കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങള്‍ക്ക്, എൻഡിഎ കേരളത്തിൽ ഗുണം പിടിക്കരുതെന്നാണ് അവരുടെ ആഗ്രഹം' : കെ സുരേന്ദ്രൻ

‘കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങള്‍ക്ക്, എൻഡിഎ കേരളത്തിൽ ഗുണം പിടിക്കരുതെന്നാണ് അവരുടെ ആഗ്രഹം’ : കെ സുരേന്ദ്രൻ

മാധ്യമങ്ങളെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാധ്യമങ്ങൾക്ക് കുഷ്ഠരോഗികളുടെ മനസാണെന്നും എൻഡിഎ കേരളത്തിൽ ഗുണം പിടിക്കരുതെന്നാണ് മാധ്യമങ്ങളുടെ ആഗ്രഹമെന്നും സുരേന്ദ്രൻ പറഞ്ഞു. കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിനെ കുറിച്ച് പ്രതികരിക്കവെയാണ് സുരേന്ദ്രന്റെ പരാമർശം. surendran criticizes media nda

സുരേഷ് ഗോപിക്കെതിരായി വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് തന്നെയാണ്. അര ദിവസത്തെ ആയുസ്സ് പോലും ഈ വ്യാജപ്രചാരണങ്ങൾക്കില്ല. കള്ള പ്രചാരണങ്ങൾ ഇല്ലാതാക്കാനുള്ള സംവിധാനം എൻഡിഎയ്ക്കുണ്ട്.

മാധ്യമങ്ങൾ എൽഡിഎഫിനും യുഡിഎഫിനും അമിത പ്രാധാന്യം നൽകുന്നു. എൻഡിഎയ്ക്കെതിരെ ദുഷ്ടലാക്കോടെ പ്രവൃത്തിക്കുന്നുവെന്നും കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങൾക്കെന്നുമായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.

കൈരളിയോ മീഡിയ വണ്ണോ ബിജെപിയെ നന്നാക്കാൻ ശ്രമിക്കേണ്ട. ആലത്തൂരിൽ ഉടൻ സ്ഥാനാർഥി ആകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണെന്നും സുരേന്ദ്രൻ പറയുന്നു . അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള പിണറായി വിജയന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് വിഡി സതീശനും.

പ്രധാനമന്ത്രിയുടെ സന്ദർശനം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ വേണ്ടിയാണ്. മോദിയുടെ ജനപിന്തുണ കേരളത്തിൽ വർധിക്കുന്നുണ്ട്. മോദിയുടെ ഗ്യാരന്റിയാണ് കേരളം ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments