Friday, September 13, 2024
spot_imgspot_img
HomeCinemaCelebrity Newsമലയാള സിനിമ മേഖലയില്‍ നിന്ന് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായി, അതുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചത്, വർഷങ്ങൾക്കു ശേഷം...

മലയാള സിനിമ മേഖലയില്‍ നിന്ന് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായി, അതുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചത്, വർഷങ്ങൾക്കു ശേഷം ആ വ്യക്തിയുടെ പേര് പറയാൻ താത്പര്യമില്ല : വൈശാലി നായിക

വൈശാലി, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കവര്‍ന്ന നടിയാണ് സുപര്‍ണ ആനന്ദ്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ തനിക്കും സിനിമാ ലോകത്ത് നിന്നും കയ്‌പേറിയ അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് സുവർണ.suparna anand opens up

സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എംഎല്‍എ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉണ്ടാകണമെന്നും സുപര്‍ണ ആനന്ദ് പറഞ്ഞു.

തനിക്ക് മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പലതരത്തിലുള്ള സമ്മര്‍ദങ്ങളാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ 35 വർഷത്തിനു ശേഷം ഇപ്പോൾ ആ വ്യക്തിയുടെ പേര് പറയുന്നതിൽ കാര്യമില്ല സുപർണ കൂട്ടിച്ചേർത്തു.എന്നാല്‍, അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് നിന്നുകൊടുക്കാനാകാത്തതുകൊണ്ടാണ് താൻ സിനിമ തന്നെ വിടേണ്ടി വന്നതെന്നും കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകള്‍ അന്നേ സിനിമയിലുണ്ടെന്നും സുപര്‍ണ്ണ പറഞ്ഞു.

നടിമാര്‍ ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ കേസെടുത്തിട്ട് പോലും എംഎല്‍എ സ്ഥാനത്ത് തുടരുന്ന മുകേഷിന്‍റെ നടപടി പരിഹാസ്യമാണ്. മുകേഷ് പദവി ഒഴിയണമെന്നും സുപര്‍ണ പറയുന്നു.

അതേസമയം മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുടെയും, മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നുവെന്നും പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്ക്കേണ്ടി വന്നതെന്നും സുപര്‍ണ്ണ തുറന്നടിച്ചു. എല്ലാവരെയും ഉള്‍ക്കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുന്‍പോട്ട് പോകാന്‍. സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണം. കേരളത്തിലെ സംഭവങ്ങള്‍ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനടയാക്കട്ടെയെന്നും സുപര്‍ണ്ണ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments