Thursday, July 25, 2024
spot_imgspot_img
HomeNewsഡൗണിംഗ് സ്ട്രീറ്റ് വിട്ടിറങ്ങി സുനാകും ഭാര്യയും ; കൈയടികളോടെ യാത്രയാക്കി ജീവനക്കാര്‍

ഡൗണിംഗ് സ്ട്രീറ്റ് വിട്ടിറങ്ങി സുനാകും ഭാര്യയും ; കൈയടികളോടെ യാത്രയാക്കി ജീവനക്കാര്‍

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പ് പരാജയം നേരിട്ടതിന് പിന്നാലെ റിഷിയും, അക്ഷതയും ഡൗണിംഗ് സ്ട്രീറ്റിനോട് യാത്ര പറഞ്ഞു. ജീവനക്കാരെ ആലിംഗനം ചെയ്തും, കൈകൊടുത്തുമായിരുന്നു പിരിയല്‍. കൈയടികളോടെയാണ് ഇരുവരെയും ജീവനക്കാര്‍ യാത്രയാക്കിയത്.

618 ദിവസങ്ങളായി നം.10ല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ ജീവനക്കാര്‍ക്കാണ് പുറത്തുപോകുന്ന പ്രധാനമന്ത്രിയും, ഭാര്യയും നന്ദി അറിയിച്ചത്. ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത സുനാക് ഖേദം പ്രകടിപ്പിക്കുകയും, വോട്ടര്‍മാര്‍ അറിയിച്ച രോഷവും, നിരാശയും വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും വ്യക്തമാക്കി. ഇതിന് ശേഷം ദമ്പതികള്‍ യോര്‍ക്ക്ഷയര്‍ വസതിയിലേക്ക് യാത്രയായി. വരും നാളുകളില്‍ റിച്ച്മണ്ട് എംപിയായി റിഷി സഭയിലെത്തും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments