Saturday, April 20, 2024
spot_imgspot_img
HomeNewsഈസ്റ്റര്‍ കാലത്തിന് ശേഷം ബ്രിട്ടനെ കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്

ഈസ്റ്റര്‍ കാലത്തിന് ശേഷം ബ്രിട്ടനെ കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്

ഈസ്റ്റര്‍ കാലത്തിന് ശേഷം ബ്രിട്ടനെ കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട് എന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കയില്‍ നിന്നുമെത്തുന്ന ശക്തിയേറിയ ഒരു ഉഷ്ണവായു പ്രവാഹം രാജ്യത്ത് ഉഷ്ണതരംഗം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.summer in uk

അതേസമയം, ഈ വാരാന്ത്യഥ്റ്റില്‍ ശക്തിയേറിയ കാറ്റും, മഴയും മഞ്ഞുവീഴ്ച്ചയുമൊക്കെ ആയിരിക്കുമെന്നും മെറ്റ് ഓഫീസ് പറയുന്നു.

ഏപ്രില്‍ ഏഴു മുതല്‍ ആഫ്രിക്കന്‍ ഉഷ്ണവായു തരംഗം ബ്രിട്ടനില്‍ എത്താന്‍ ഇടയുള്ളതിനാല്‍ ഉഷ്ണ തരംഗത്തിനും സാധ്യതയുണ്ട്. മാര്‍ച്ചില്‍, നേരിയ ചൂട് മാത്രമാണ് അനുഭവപ്പെട്ടത്. ഏപ്രില്‍ ആദ്യവാരം മുതല്‍ താപനില ഉയരാന്‍ തുടങ്ങും യൂറോപ്പിലാകമാനം ശരാശരി 17 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും താപനില എന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.

ഇന്നു മുതല്‍ ഏപ്രിലിലെ ആദ്യ ചില ദിനങ്ങള്‍ വരെ സുഖകരമായിരിക്കും. ദിവസം ആരംഭിക്കുന്നത് തെളിഞ്ഞ കാലാവസ്ഥയോടെ ആയിരിക്കുമെങ്കിലും പിന്നീട് ആകാശം മേഘാവൃതമാകും എന്ന് ബ്രിട്ടീഷ് വെതര്‍ സര്‍വ്വീസിലെ ജിം ഡെയ്ല്‍ പറയുന്നു. എന്നാല്‍, അതിന് ശേഷം ചൂട് വര്‍ദ്ധിച്ചു വരും. പൊതുവെ തെളിഞ്ഞ കാലാവസ്ഥയുമായിരിക്കും. ഉഷ്ണ തരംഗം എന്നായിരിക്കും ഉണ്ടാവുക എന്ന് കൃത്യമായി പറയാനാവില്ലെങ്കിലും, ഏപ്രില്‍ അവസാനത്തോടെ താപനില വീണ്ടും ഉയരുമെന്നും ജിം ഡെയ്ല്‍ പറയുന്നു.

എന്നാല്‍, ഏപ്രിലില്‍ ഉഷ്ണ തരംഗം ഉണ്ടാകുമെന്നത് തീര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ ആദ്യവാരമൊന്നും അത് ഉണ്ടാകാന്‍ ഇടയില്ലെന്നും ജിം പറഞ്ഞു. ഭൂമി കൂടുതല്‍ കട്ടിയാവുകയാണ്.

അതിലെ ഈര്‍പ്പം മെല്ലെമെല്ലെ മാഞ്ഞുപോകുന്നു. ഇതെല്ലാം ഉഷ്ണതരംഗം വരാന്‍ പോകുന്നു എന്നതിന്റെ സൂചനകളാണ് എന്നും ജിം പറയുന്നു. എന്നാല്‍, ഇതാദ്യമായിട്ടല്ല യു കെയില്‍ ഏപ്രില്‍ മാസത്തില്‍ ഉഷ്ണ തരംഗം ഉണ്ടാകുന്നത്. 1949 ഏപ്രിലില്‍ ഉണ്ടായ ഉഷ്ണ തരംഗത്തില്‍ താപനില 29.4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments