ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് . 2023ല്‍ 6069 പേര്‍ ആത്മഹത്യ ചെയ്തെങ്കിൽ ഈ വര്‍ഷം നിരക്ക് ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത് .
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കു പ്രകാരം ആത്മഹത്യ ചെയ്യുന്നത് സ്ത്രീകളെക്കാളധികം പുരുഷന്മാരാണ്.45മുതല്‍ 64 വയസ്സുകാര്‍ക്കിടയിലാണ് ആത്മഹത്യാ നിരക്ക് വര്ധിച്ചത് .
ആത്മഹത്യയിലേക്ക് പോകാതെ ഒറ്റപ്പെടുന്നവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ അടിയന്തര നടപടികള്‍ വേണമെന്നുള്ളതാണ് ആത്മഹത്യാ നിരക്കില്‍ നിന്ന് വ്യക്താകുന്നത്. കണക്കനുസരിച്ച് ലേബർ സര്‍ക്കാര്‍ അധികാരമേറി 55 ദിവസത്തിനുള്ളില്‍ 900 പേരാണ് ആത്മഹത്യ ചെയ്തത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)