മലപ്പുറം: മലപ്പുറത്ത് നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍. മലപ്പുറം കരിപ്പൂര്‍ കുമ്മിണിപ്പറമ്ബ് സ്വദേശി ജിബിന്‍ ആണ് മരിച്ചത്.suicide in malappuram news
ഇന്ന് രാവിലെ ആയിരുന്നു സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ. ഏറെനേരമായിട്ടും ഇയാളെ കാണാതെ വന്നതോടെ വാതില്‍ പൊളിച്ച് ബന്ധുക്കള്‍ അകത്തു കയറി നോക്കുകയായിരുന്നു. അപ്പോഴാണ് കൈ ഞരമ്പ് മുറിച്ചനിലയില്‍ ജിബിനെ കണ്ടെത്തിയത്. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണം ആരംഭിച്ചതായിട്ടാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
വിദേശത്തായിരുന്ന ജിബിൻ കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കടബാദ്ധ്യതയൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)