Wednesday, April 17, 2024
spot_imgspot_img
HomeCrime News2000 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അദ്ധ്യാപകർ വിവസ്ത്രയാക്കി പരിശോധന നടത്തി; മനംനൊന്ത് കുട്ടി ജീവനൊടുക്കി

2000 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അദ്ധ്യാപകർ വിവസ്ത്രയാക്കി പരിശോധന നടത്തി; മനംനൊന്ത് കുട്ടി ജീവനൊടുക്കി

ബംഗ്ലൂരു: മോഷണക്കുറ്റം ആരോപിച്ച്‌ പരസ്യമായി വിവസ്ത്രയാക്കി ദേഹപരിശോധന നടത്തിയതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി. മാർച്ച്‌ 15 നാണ് ദാരുണ സംഭവം.suicide in banglore

കർണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ കദംപുരയിൽ ആണ് സംഭവം. ബാഗില്‍ നിന്നും കാണാതായ 2000 രൂപ കണ്ടെത്താനായാണ് ജയശ്രീ എന്ന അധ്യാപിക വിദ്യാർത്ഥിനിയെ വസ്ത്രമഴിച്ച്‌ പരിശോധിച്ചത്. അധ്യാപിക അഞ്ച് വിദ്യാർത്ഥിനികളെയാണ് പരസ്യമായി ദേഹ പരിശോധന നടത്തിയത്.

പത്താം ക്ലാസ് വിദ്യാർത്ഥികളായ നാല് പേരെയും ഒരു എട്ടാം ക്ലാസ് വിദ്യാർത്ഥിയെയുമാണ് അധ്യാപിക ദേഹ പരിശോധന നടത്തിയത്. പിന്നാലെ ഇവരെ സമീപത്തെ ക്ഷേത്രത്തില്‍ കൊണ്ടുപോയി മോഷണം ചെയ്തില്ലെന്ന് സത്യം ചെയ്യിപ്പിച്ചു.

മോഷണക്കുറ്റം ആരോപിച്ചതിലും എല്ലാവരുടേയും മുന്നില്‍ വെച്ചുണ്ടായ ദേഹപരിശോധനയിലും മനം നൊന്ത് വീട്ടിലെത്തിയ ഉടനെ വിദ്യാർഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ അധ്യാപിക ജയശ്രീക്കെതിരെ ബാഗല്‍കോട്ട് റൂറല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments