Wednesday, September 11, 2024
spot_imgspot_img
HomeCinemaCelebrity Newsറിമ നടത്തുന്ന പാർട്ടിയിൽ ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് പറഞ്ഞവരുണ്ട്, എത്ര പെണ്‍കുട്ടികള്‍ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്...

റിമ നടത്തുന്ന പാർട്ടിയിൽ ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് പറഞ്ഞവരുണ്ട്, എത്ര പെണ്‍കുട്ടികള്‍ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട് എന്നറിയാമോ എന്ന് സുചിത്ര : റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച്, സൗന്ദര്യ മത്സരത്തിലൂടെ അഭിനയത്തിന്റെ വലിയ ലോകത്തിലേക്കും എത്തിയ നടിയാണ് റിമ കല്ലിങ്കല്‍. അഭിനേത്രിയെന്ന നിലയിൽ കൈയ്യടി നേടുന്നത് പോലെ തന്നെ തന്റെ നിലപാടുകളുടെ പേരിലും റിമ ഒരുപാട് അഭിനന്ദനങ്ങൾ ലഭിക്കാറുണ്ട്.suchithra against rima kalingal

ഇപ്പോഴിതാ നടി റിമ കല്ലിങ്കലിനും നടിയുടെ ഭർത്താവും സംവിധായകന്നുമായ ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. റിമ കല്ലിങ്കലിന്റെ കരിയർ
തന്നെ തകരാനുള്ള പ്രധാന കാരണം അവർ നടത്തിയ മയക്കുമരുന്ന് പാർട്ടികളാണ് എന്നാണ് സുചിത്രയുടെ ആരോപണം. തന്നോട് ഇതിനെ കുറിച്ച് പറഞ്ഞത് ഇത്തരം പാർട്ടികളിൽ പങ്കെടുത്ത ഗായകരാണ് സുചിത്ര പറയുന്നു.

റിമ കല്ലിങ്കിലിന്റെ കരിയർ തകർത്തത് ലഹരി തന്നെയാണ്. മയക്കുമരുന്ന് പാർട്ടികളിൽ ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാർട്ടികളിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്. പാർട്ടികളിൽ ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത്. കൊച്ചിയിൽ റെയ്ഡുകൾ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ എന്നും അവർ ചോദിക്കുന്നു.

ലഹരി ഒരിക്കൽ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെൺകുട്ടികൾക്ക് ലഹരി ആദ്യം നൽകിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികൾ ലൈം ഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ആണുങ്ങൾ ഉൾപ്പെടെ. ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോർട്ടിൽ തന്നെയുണ്ട്.

റിമാ കല്ലിങ്കൽ നടത്തുന്ന ലഹരി പാർട്ടികളിൽ ഇടയ്ക്കിടയ്ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ടെന്നും. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകർ തന്നെയാണ് എന്നോട് പറഞ്ഞിട്ടുണ്ട്. ആ പാർട്ടിയിൽ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് അവർ പറഞ്ഞു. രണ്ടെണ്ണം അടിച്ചില്ലെങ്കിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പറയുന്ന നടിമാർ വരെയുണ്ട്.

സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാൻ സ്വയം തീരുമാനിച്ചോ എന്ന് റിമയോട് ആരും ചോദിക്കുന്നില്ല. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികളാണ് ല ഹരിമരുന്നുകൾ ഉപയോഗിച്ചതെന്ന് അറിയാമോ? എന്നും സുചിത്ര ചോദിക്കുന്നു. ​

അതേസമയം ഗായികയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഈ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments