Monday, July 22, 2024
spot_imgspot_img
HomeNewsInternationalബ്രിട്ടീഷ് സ്‌കൂളുകളിൽ ലൈംഗികാതിക്രമങ്ങൾ രൂക്ഷം

ബ്രിട്ടീഷ് സ്‌കൂളുകളിൽ ലൈംഗികാതിക്രമങ്ങൾ രൂക്ഷം

ലണ്ടൻ: ബ്രിട്ടീഷ് സ്‌കൂളുകളിൽ ലൈംഗികാതിക്രമം വ്യാപകമാകുന്നതായി റിപ്പോർട്ട്. വനിതാ സപ്പോര്‍ട്ട് ജീവനക്കാരിൽ നടത്തിയ സർവേയിൽ നിന്നും വനിതാ ജീവനക്കാർ വിദ്യാർത്ഥികളിൽ നിന്നും ചില പുരുഷ സഹപ്രവർത്തകരിൽ നിന്നും മോശമായ സംസാര രീതികളും ശാരീരിക പീഡനങ്ങളും അനുഭവിക്കുന്നതായി കണ്ടെത്തിയത്. സർവേയോട് പ്രതികരിച്ച ഹൈസ്‌കൂൾ ജീവനക്കാരിൽ പത്തിൽ ഒരാൾ തങ്ങൾ ലൈംഗികാതിക്രമത്തിന് ഇരയായതായും പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ജോലിസ്ഥലത്ത് ലൈംഗിക പീഡനം അനുഭവിച്ചിട്ടുണ്ടെന്ന് പ്രതികരിച്ചവരിൽ നാലിലൊന്ന് പേരും പറഞ്ഞു.

സ്‌കൂളിലെ എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരിൽ 7% പേർ ലൈംഗിക പീഡനം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വിദ്യാർത്ഥികൾ നിർബന്ധിച്ച് ചുംബിക്കുകയും ലൈംഗികമായി സ്പർശിക്കുകയും ചില ഘട്ടത്തിൽ ലൈംഗികമായി പീഡിപ്പിക്കുവാൻ ശ്രമിച്ചതിയും സർവേ വ്യക്തമാക്കുന്നു. വെയിൽസിലെ ഒരു ടീച്ചിംഗ് അസിസ്റ്റൻ്റ് പറയുന്നത്, ” പ്രൈമറി സ്കൂളിലെ മൂന്ന് ആൺകുട്ടികൾ തന്നെ ലൈംഗിചൊവയോടുകൂടി സംസാരിക്കുകയും അപമാനിക്കുകയും ചെയ്തു എന്നാണ്. ക്ലാസിലെ പെൺകുട്ടികൾ ആൺകുട്ടികളിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നു. അവർ “റേപ്പ് ടച്ച്” എന്ന ഗെയിം കളിക്കുകയും പെൺകുട്ടികളുടെ ശരീരത്തെ കുറിച്ച് കമൻ്റ് പറയുക തുടങ്ങിയ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഡയറക്ടർമാർ ഉൾപ്പെടെയുള്ള പുരുഷ ജീവനക്കാർ വനിതാ ജീവനക്കാരോട് ഫോട്ടോഗ്രാഫുകൾ ആവശ്യപ്പെടുകയും അവരുടെ ശരീരഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments