Home News Kerala News ബെംഗളുരുവില്‍ നിന്ന് നാട്ടിലേക്കു വരവേ ട്രെയിനിൽനിന്ന് വീണു; നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ബെംഗളുരുവില്‍ നിന്ന് നാട്ടിലേക്കു വരവേ ട്രെയിനിൽനിന്ന് വീണു; നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

0
ബെംഗളുരുവില്‍ നിന്ന് നാട്ടിലേക്കു വരവേ ട്രെയിനിൽനിന്ന് വീണു; നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി ട്രെയിനില്‍നിന്ന് വീണു മരിച്ചു. വായ്പൂര് സ്വദേശിയായ ശബരിപൊയ്കയില്‍ സജികുമാറിന്റെയും മഞ്ജുവിന്റെയും മകള്‍ കൃഷ്ണപ്രിയ(20) ആണ് മരിച്ചത്.

ബെംഗളുരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൃഷ്ണപ്രിയ അപകടത്തില്‍പെട്ടത്.

ബെംഗളൂരുവില്‍ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രിയ. ഇന്നലെ ട്രെയിനില്‍ നാട്ടിലേയ്ക്ക് വരുന്നതിനിടെ കോയമ്ബത്തൂർ പോത്തന്നൂരിനും മധുക്കരയ്ക്കും ഇടയില്‍വച്ചാണ് ട്രെയിനില്‍നിന്ന് വീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്.ആകാശാണ് സഹോദരൻ. സംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here