Sunday, July 14, 2024
spot_imgspot_img
HomeNewsInternationalയുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ നിത്യസഹായ മാതാവിൻറെ പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി

യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ നിത്യസഹായ മാതാവിൻറെ പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി

സ്റ്റോക്ക് ഓൺ ട്രെന്റിലെ നിതൃസഹായമാതാവിന്റെ പള്ളിയിലെ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. തിരുനാൾ ദിനമായ ഇന്നലെ ഞായറാഴ്ച രാവിലെ 9 മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠിച്ചു. 10:00 ന് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടു കുർബാന ,ഫാദർ ജോജോ പ്ലാപ്പള്ളിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു.

തിരുനാൾ സന്ദേശം ഫാദർ ജോസഫ് മൂലേച്ചേരി (CMI)നൽകി.തുടർന്ന് ലദീഞ്ഞ് .ദീപങ്ങളാലും അനന്തമായ ദേവാലയ മുറ്റത്തെ കൊടിമരച്ചുവട്ടിൽ നിന്ന് തനിച്ചല്ല ദൈവ ജനത്തിൻറെ ഒരു സമൂഹമാണ് stoke-on-trent സീറോ മലബാർ നസ്രാണികൾ എന്ന വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്ന തിരുന്നാൾ പ്രദക്ഷിണം കോ ഓപ്പറേറ്റീവ് അക്കാദമിയിലേക്ക് നടന്നു. നൂറുകണക്കിന് വിശ്വാസികൾ പ്രദക്ഷണത്തിൽ ഭക്തിപൂർവം പങ്കെടുത്തു.

മരക്കുരിശ് ,പൊൻകുരിശ് വെള്ളികുരിശ് ,വിശുദ്ധരുടെ തിരു സ്വരൂപങ്ങൾ ,വിവിധയിനം മുത്തുകുടകളും ചെണ്ടമേളക്കാർ ,ബാൻഡ് സെറ്റുകൾ എന്നിവ കൊടി തോരണങ്ങൾ ക്കൊപ്പം തിരു സ്വരൂപങ്ങൾ വഹിച്ചുകൊണ്ട് തെരുവീഥികളിലൂടെ തിരുനാൾ പ്രദക്ഷിണം കോ ഓപറേറ്റീവ് അക്കാദമിയിലെത്തി ചേർന്നു.തുടർന്ന് സമാപന പ്രാർത്ഥനയുടെ ആശിർവാദം.ഇതൊടൊപ്പം കഴുന്നു നേർച്ച, സ്നേഹവിരുന്നവും. ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് ശ്രുതി മധുരമായ സംഗീതവിരുന്നും നടന്നു.

നിത്യസഹായ മാതാവിന്റെയും മാർത്തോമാ ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി വിശ്വാസികളാണ് ഭക്തിപൂർവം എത്തി ചേർന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments