Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsന്യൂനപക്ഷവിഭാഗങ്ങളെ ചേർത്ത് നിർത്താൻ 30 ലക്ഷം വരെ വായ്പ പ്രഖ്യാപിച്ച് സംസ്ഥാന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ചെയർമാൻ സ്റ്റീഫൻ ജോർജ്

ന്യൂനപക്ഷവിഭാഗങ്ങളെ ചേർത്ത് നിർത്താൻ 30 ലക്ഷം വരെ വായ്പ പ്രഖ്യാപിച്ച് സംസ്ഥാന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ചെയർമാൻ സ്റ്റീഫൻ ജോർജ്

കോ​ഴി​ക്കോ​ട്: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക നി​ര​ക്കി​ൽ കൂ​ടു​ത​ൽ വാ​യ്പ പ്ര​ഖ്യാ​പി​ച്ച് കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന, സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ്.​എം.​ഡി.​എ​ഫ്.​സി).State Finance Corporation Chairman announced loans up to 30 lakhs

ചെ​റു​കി​ട സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ആ​റു ശ​ത​മാ​നം നി​ര​ക്കി​ൽ 20 ല​ക്ഷം രൂ​പ​വ​രെ വാ​യ്പ ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ സ്റ്റീ​ഫ​ൻ ജോ​ർ​ജ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഗ്രാ​മ​ങ്ങ​ളി​ൽ 98,000 രൂ​പ​യും ന​ഗ​ര​ങ്ങ​ളി​ൽ 1,20,000 രൂ​പ​യു​മാ​ണ് പ​രി​ധി. വാ​യ്പ ല​ഭി​ച്ച് ആ​റു​മാ​സ​ത്തി​നു​ശേ​ഷം തി​രി​ച്ച​ട​വ് തു​ട​ങ്ങി​യാ​ൽ മ​തി. 60 മാ​സ​മാ​ണ് കാ​ലാ​വ​ധി.

കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം 1,20,000 മു​ത​ൽ എ​ട്ടു ല​ക്ഷ​ത്തി​ന് താ​ഴെ​യു​ള്ള​വ​ർ​ക്കും ഈ ​പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാം. 30 ല​ക്ഷം വ​രെ​യാ​ണ് ഇ​പ്ര​കാ​രം വ​രു​മാ​ന​മു​ള്ള​വ​ർ​ക്കു​ള്ള വാ​യ്പ. പ​ലി​ശ​നി​ര​ക്ക് വ​നി​ത​ക​ൾ​ക്ക് ആ​റു ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​ർ​ക്ക് എ​ട്ടു ശ​ത​മാ​ന​വു​മാ​ണ്.

ചെ​റു​കി​ട വ്യ​വ​സാ​യ /ക​ച്ച​വ​ട സം​രം​ഭ​ങ്ങ​ൾ, ചെ​റു​കി​ട സാ​ങ്കേ​തി​ക മേ​ഖ​ല​ക​ൾ, ഗ​താ​ഗ​ത സേ​വ​നം, കൃ​ഷി, കോ​ഴി വ​ള​ർ​ത്ത​ൽ, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, മീ​ൻ വ​ള​ർ​ത്ത​ൽ, മ​ത്സ്യ​ബ​ന്ധ​ന​വും വി​ൽ​പ​ന​യും, പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല മേ​ഖ​ല തു​ട​ങ്ങി​യ​വ​ക്കാ​ണ് മു​ൻ​ഗ​ണ​ന.

അ​പേ​ക്ഷാ​ഫോ​മും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും കോ​ർ​പ​റേ​ഷ​ന്‍റെ www.ksmdfc.org എ​ന്ന വെ​ബ്സൈ​റ്റി​ൽ കി​ട്ടും. 2013 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​എ​സ്.​എം.​ഡി.​എ​ഫ്.​സി പ്ര​വാ​സി​ക​ൾ​ക്ക് അ​ഞ്ചു ശ​ത​മാ​നം നി​ര​ക്കി​ലു​ള്ള പ്ര​വാ​സി വാ​യ്പ, വി​സ വാ​യ്‌​പ, വി​ദ്യാ​ഭ്യാ​സം, ഭ​വ​ന​നി​ർ​മാ​ണം, ഉ​ദ്യോ​ഗ​സ്ഥ വാ​യ്പ, വി​വാ​ഹം, രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്കും വാ​യ്പ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments