ആനന്ദ് അംബാനിയുടെയും രാധിക മർച്ചെന്റെയും വിവാഹത്തന്റെ ഐശ്വര്യ റായിയുടെ ലുക്ക് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. മകൾക്കൊപ്പം ഹെവി ലുക്കിൽ തന്നെയാണ് ഐശ്വര്യ റായി വിവാഹത്തിനെത്തിയത്.
ഇപ്പോഴിതാ ഐശ്വര്യ റായിയുടെ ലുക്കിൽ സൃഷ്ടിച്ചിരിക്കുന്ന പാവയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ച് പറ്റുന്നത് .നിഗിഗോൾഡ് എന്ന ശ്രീലങ്കൻ ആര്ടിസ്റ്റാണ് ഇത് ഉണ്ടാക്കി യിരിക്കുന്നത്.തുടർന്ന് ഇദ്ദേഹത്തിന്റെ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇത് ഷെയർ ചെയ്യുകയായിരുന്നു.
നിരവധി പേരാണ് തുടർന്ന് നെഗറ്റീവ് ക മന്റുകളും ആയി രംഗത്തെത്തിയത്. വസ്ത്രങ്ങളും ആഭരണങ്ങളും ഐശ്വര്യ റായി ധരിച്ചതിന് സാമാനം ആയെങ്കിലും ലുക്ക് കിട്ടിയിട്ടില്ലാന്നാണ് നിരവധി പേരും അഭിപ്രായപ്പെട്ടത്.മറ്റു ചിലരാകട്ടെ പാവയെ കണ്ടു പേടിയാകുന്നുയെന്നാണ് പറഞ്ഞത്. ചുരുക്കം ചിലവർ പാവ നിർമിച്ച ആര്ടിസ്റ്റിനെ അഭിനന്ദിച്ചിട്ടും ഉണ്ട് .