നടി ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുല്‍ രാമചന്ദ്രന്റെയും സേവ് ദ ഡേറ്റ് പ്രീ വെഡ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു തടാകത്തെ പശ്ചാത്തലമാക്കി വെള്ളത്തിനുള്ളിലായി വാട്ടർ ബെഡ്ഡിൽ പ്രണയാതുരരായി നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ കാണാം.sreevidhya save the date
ഈ മാസം എട്ടിന് എറണാകുളത്തുവച്ചാണ് ഇരുവരുടെയും വിവാഹം. ഓ മൈ വെഡ് ക്യാപ്ച്ചർ ക്രൂ ആണ് ഫോട്ടോഷൂട്ടിനു പിന്നിൽ. ഷഫ്നയാണ് മേക്കോവറിനു പിന്നിൽ. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അഭിരാജ്.
രാഹുലും ശ്രീവിദ്യയും ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അപ്പോള്‍ ഇനി ഏഴ് സുന്ദര രാത്രികള്‍ എന്ന അടിക്കുറിപ്പോടെയാണ് ശ്രീവിദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. അതേസമയം നിരവധി പേർ ഇരുവർക്കും ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്‌തിട്ടുണ്ട്.