മലയാളം ബിഗ്‌ബോസ് പ്രേക്ഷകരുടെ മനസ്സുകവർന്ന ഇഷ്ട്ട താര ജോടിയാണ് അർജുനും ശ്രീതുവും. ആദ്യ സീസണിലെ പ്രണയ ജോഡികൾ പേളിയും ശ്രീനിഷും ആയിരുന്നു . ഷോയിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും പീന്നീട് പ്രണയത്തിൽ ആകുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്തു.
ഇരുവരുടെയും പ്രണയവും വിവാഹവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു . തുടർന്ന് ഷോയിൽ വരുന്ന എല്ലാവരും ഇത് ഒരു ഗെയിം പ്ലാൻ ആയി മാറ്റുന്നു എന്നൊരു അഭിപ്രായവും പിന്നീട് ജങ്ങൾക്കിടയിൽ ഉയർന്നു വന്നു.
ഏറ്റവും അവസാനം നടന്ന സീസൺ 6 ലെ ഏറ്റവും ശ്രദ്ധ നേടിയതു ഗബ്രിയും ജാസ്മിനും ആയിരുന്നുവെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചതു അർജുൻ ശ്രീതു കോമ്പോ ആണ്.നിരവധി ഫാൻ പേജുകൾ ആണ് ഇരുവരുടെയും പേരിൽ ഉള്ളത്.
ഇപ്പോഴിതാ അഡ്വർടൈസ്മെന്റ് റീലിൽ വിവാഹ വേഷത്തിൽ എത്തി എല്ലാവരെയും ഞെട്ടിച്ചിരിച്ചിരിക്കുകയാണ് താരങ്ങൾ. ഇതിനോടകം തന്നെ നിരവധി ആരാധക ഇരുവരുടെയും വീഡിയോ ഏറ്റെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
മിനിസ്‌ക്രീൻ ആർട്ടിസ്റ്റും മോഡലും ആണ് ശ്രീതു. ചെന്നൈയിൽ ജനിച്ചു വളർന്ന ശ്രീതു മലയാളിയാണ്. മോഡൽ ആയ അർജുൻ സിനിമ മോഹവുമായിട്ടാണ് ബിഗ്‌ബോസിലേക്ക് വന്നത്. ഷോയുടെ ഫസ്റ്റ് റണ്ണറപ്പ് ആയ അർജുന് ജിത്തു ജോസെഫിന്റെ പുതിയ സിനിമയിലേക്ക് ഒരു ചാൻസ് ലഭിച്ചിരുന്നു.