Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsവൈദിക വേഷം ചമഞ്ഞ് സാമ്പത്തിക തട്ടിപ്പും ജോലി തട്ടിപ്പും: പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത്...

വൈദിക വേഷം ചമഞ്ഞ് സാമ്പത്തിക തട്ടിപ്പും ജോലി തട്ടിപ്പും: പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത് നിരവധി പേരില്‍ നിന്നും; യുവാവ് പിടിയിൽ

കട്ടപ്പന: പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയില്‍ ശ്രീരാജ് (18) നെയാണ് തിരുവനന്തപുരം സൈബർ പൊലീസ്കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുന്‍പ് ഇയാള്‍ വൈദികന്‍ ചമഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്.

സ്ത്രീകള്‍ ഉള്‍പ്പെടെ പത്തോളം പേരുടെ കൈയില്‍ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് പോലീസ് പറയുന്നത്.

വീട്ടിലെ മുറിയില്‍ നിന്നും പുറത്തിറങ്ങാത്ത ഇയാള്‍ മുമ്ബ് വൈദിക വേഷം ചമഞ്ഞും തട്ടിപ്പ് നടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിലവില്‍ മൂന്നുപേരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്

അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതിയായ അസാപിന്റെ പേരിലും പണം തട്ടിയെടുത്തിരുന്നു. മുൻപ് ഇയാള്‍ വൈദികൻ ചമഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വൈദിക വേഷത്തില്‍ നില്‍ക്കുന്നതും കുർബാന നല്‍കുന്നതുമായ ചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്.

വീട്ടിലെ മുറിയില്‍ നിന്നും പുറത്തിറങ്ങാത്ത ഇയാള്‍ 3 ഫോണുകളാണ് തട്ടിപ്പ് നടത്തുന്നതിനായി ഉപയോഗിച്ചിരുന്നത്. പണം തട്ടാനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിന്റെ വ്യാജപ്പതിപ്പ് നിർമിച്ചു. സോഷ്യല്‍ വർക്കർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട സർക്കുലറിന്റെ അതേപതിപ്പ് ഫോണ്‍ നമ്ബരും ഇ- മെയില്‍ വിലാസവും മാറ്റിയശേഷം വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments