Saturday, April 20, 2024
spot_imgspot_img
HomeLifestylePhotographyആര്‍ജിവിയെ ഡേറ്റ് ചെയ്‌തോ? ഞെട്ടിച്ച് ശ്രീലക്ഷ്‌മി സതീഷ്, മേക്കോവറില്‍ ഞെട്ടി രാം ഗോപാല്‍ വര്‍മ

ആര്‍ജിവിയെ ഡേറ്റ് ചെയ്‌തോ? ഞെട്ടിച്ച് ശ്രീലക്ഷ്‌മി സതീഷ്, മേക്കോവറില്‍ ഞെട്ടി രാം ഗോപാല്‍ വര്‍മ

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലാണ് മോഡലായ ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ് വഴിയാണ് ശ്രീലക്ഷ്മി വൈറലായത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് ശ്രീലക്ഷ്മി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ശ്രീലക്ഷ്മിയുടെ പുത്തന്‍ മേക്കോവറാണ്.sreelekshmi satheesh viral look

താരം പ്രത്യക്ഷപ്പെട്ടത് അതീവ ഗ്ലാമറസ് ലുക്കിലാണ്. ശ്രീലക്ഷ്മിയുടെ പുതിയ അവതാരം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് തന്നെ ആര്‍ജിവിയാണ്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോഷൂട്ട് നടന്നത്. ശ്രീലക്ഷ്മിയുടെ മേക്കോവറില്‍ താന്‍ ഞെട്ടിപ്പോയി എന്നാണ് ആര്‍ജിവി കുറിച്ചത്.

‘യശ്വന്ത് ഗൗഡ്, നിങ്ങളുടെ ഫോട്ടോഗ്രഫിയിലൂടെ ആരാധ്യ ദേവി നടത്തിയ ട്രാന്‍സ്ഫര്‍മേഷന്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഇന്‍സ്റ്റ റീല്‍ വിഡിയോയിലൂടെ ആര്‍ജിവി ടീം കണ്ടെത്തിയ കേരള പെണ്‍കുട്ടിയായ ആരാധ്യ ദേവിയാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്.

ഞങ്ങള്‍ക്കൊപ്പം ‘സാരി’ എന്ന സിനിമയും ആരാധ്യ ചെയ്യുന്നുണ്ട്. ആ സിനിമയുടെ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.

അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ശ്രീലക്ഷ്മി ചിത്രങ്ങള്‍ പങ്കുവച്ചതോടെ ആരാധകരും ഞെട്ടലിലാണ്. നിരവധി പേരാണ് പ്രശംസയുമായി എത്തിയത്. കൂടാതെ ആര്‍ജിവിയെ ഡേറ്റ് ചെയ്‌തോ എന്ന ചോദ്യവുമായി ഒരാള്‍ എത്തി. ഇത് കണ്ടാല്‍ അദ്ദേഹം ചിരിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments