Home NRI UK യുകെയിലെ ക്രേംബ്രിജ് മേയർ ബൈജു തിട്ടാലക്ക് കോട്ടയം പൗരാവലിയുടെ സ്വീകരണം ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള ഉത്ഘാടനം ചെയ്തു

യുകെയിലെ ക്രേംബ്രിജ് മേയർ ബൈജു തിട്ടാലക്ക് കോട്ടയം പൗരാവലിയുടെ സ്വീകരണം ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള ഉത്ഘാടനം ചെയ്തു

0
യുകെയിലെ ക്രേംബ്രിജ് മേയർ ബൈജു തിട്ടാലക്ക് കോട്ടയം പൗരാവലിയുടെ സ്വീകരണം ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള ഉത്ഘാടനം ചെയ്തു

കോട്ടയം: യുകെയിലെ കേംബ്രിജില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം നീണ്ടൂർ സ്വദേശി ബൈജു തിട്ടാലയ്ക്ക് കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ ചീഫ് വിപ്പ് ഡോ. എന്‍.ജയരാജിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു.

ബ്രിട്ടന്റെ ഉയർന്ന ജനാധിപതൃ സംസ്ക്കാരമാണ് അവിടെ ഒരു മലയാളിക്ക് മേയറാകാനുള്ള അവസരമൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ബൈജുവിന്റെ ക്രേംബ്രിജ് മേയർ സ്ഥാനം എല്ലാ മലയാളികൾക്കും പ്രചോദനമാണ്.
ബൈജു തിട്ടാല ഇനിയും ഉയരങ്ങൾ കീഴടക്കട്ടെയെന്ന് ഗോവ ഗവർണർ ആശംസിച്ചു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കെഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മുല്ലശേരി, ദര്‍ശന  സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, ബിസിഎം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സ്‌റ്റെഫി തോമസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേംബ്രിജ് മേയര്‍ ബൈജു തിട്ടാല മറുപടി പ്രസംഗം നടത്തി. വെളുത്ത നിറമില്ലാത്ത ക്രേംബ്രിജിന്റെ ആദൃ മേയറാണ് താനെന്നും ഈ വിജയത്തിന് പിന്നിൽ ബ്രിട്ടീഷ് ജനതയുടെ അകമഴിഞ്ഞ പിന്തുണ തനിക്ക് ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.നാട്ടിൻ പുറത്തെ ഒരു കർഷക കുടുബത്തിൽ ജനിച്ച് കഷ്ടപ്പാടുകളിലൂടെ വളർന്ന ഒരു സാധാരണക്കാരന്റെ വിജയമായിട്ടാണ് ബ്രിട്ടനിലെ ക്രേംബിജ് മേയർസ്ഥാനത്തെ താൻ കാണുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here