Sunday, July 14, 2024
spot_imgspot_img
HomeCinemaCelebrity Newsസുരാജ് വെഞ്ഞാറമ്മൂടിന്റെ പിറന്നാൾ ദിനത്തിൽ എക്ട്രാ ഡീസന്റിന്റെ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു അണിയറ പ്രവർത്തകർ

സുരാജ് വെഞ്ഞാറമ്മൂടിന്റെ പിറന്നാൾ ദിനത്തിൽ എക്ട്രാ ഡീസന്റിന്റെ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു അണിയറ പ്രവർത്തകർ

സിനിമാ ജീവിതത്തിലെ അഭിനേതാവ് എന്ന കരിയറിനോടൊപ്പം നിർമ്മാണത്തിലേക്കു കൂടി ചുവട് വെച്ച സുരാജ് വെഞ്ഞാറമൂട് നായകനായുള്ള ചിത്രം എക്സ്ട്രാ ഡീസന്റിന്റെ ഷൂട്ടിംഗിനിടയിൽ താരത്തിന്റെ പിറന്നാൾ ദിനം മനോഹരമാക്കുകയാണ് ഇ ഡി ഫാമിലി. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കൽ ആണ്. തന്റെ ജന്മനാളും ജന്മദിനവും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാൽ ജന്മനാളിൽ ലൊക്കേഷനിൽ ഇന്നലെ കേക്ക് മുറിച്ചു മധുരം പങ്കിട്ടു എന്ന് സുരാജ് വെഞ്ഞാറമ്മൂട് സാമുഹിക മാധ്യമത്തിൽ കുറിച്ചു . പിറന്നാൾ ദിനമായ ഇന്ന് ഇ ഡി യുടെ വക സർപ്രൈസ് സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. ഇ ഡിയിലെ താരങ്ങളും അണിയറപ്രവർത്തകരും പിറന്നാൾ ചടങ്ങിൽ പങ്കെടുത്ത് പ്രിയ താരത്തിന് ആശംസകൾ നേർന്നു. തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഇനിയും നല്ല സിനിമകൾ സമ്മാനിക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും എല്ലാവരുടെയും സ്നേഹത്തിനു നന്ദിയെന്നും സുരാജ് നന്ദി രേഖപ്പെടുത്തി. ആഷിഫ് കക്കോടിയാണ് ഇ ഡിയുടെ രചന നിർവഹിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികാ,പാലക്കാട് എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തിന് ശേഷം കൊച്ചിയിലാണ് ഇ ഡി യുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നത്.ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്.

കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments