Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsവളരെയേറെ ആരാധിച്ച ഒരാളില്‍ നിന്നും ആണ് തനിക്ക് ദുരനുഭവം ഉണ്ടായത് ,ടോയ്ലറ്റില്‍ പോയി തിരികെവരുമ്പോ യുവ...

വളരെയേറെ ആരാധിച്ച ഒരാളില്‍ നിന്നും ആണ് തനിക്ക് ദുരനുഭവം ഉണ്ടായത് ,ടോയ്ലറ്റില്‍ പോയി തിരികെവരുമ്പോ യുവ സൂപ്പർസ്റ്റാർ കയറിപ്പിടിച്ചു; ഗുരുതര ആരോപണവുമായി നടി സോണിയ മൽഹാർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവം പറഞ്ഞു രംഗത്ത് എത്തുന്നത്.
ഇപ്പോഴിതാ യുവ നടനെതിരെ ​ഗുരുതര ആരോപണവുമായി നടി സോണിയ മൽഹാർ. sonia malmahar viral words

മലയാളത്തിലെ യുവ സൂപ്പർ‍സ്റ്റാർ തന്നെ കടന്നുപിടിച്ചുവെന്ന് സോണിയ പറഞ്ഞു. 2013-ൽ തൊടുപുഴയിലെ സിനിമ ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവമെന്നും സോണിയ പറഞ്ഞു.

മേക്കപ്പ് ചെയ്ത ശേഷം ടോയ്ലലറ്റില്‍ പോയി തിരികെവരുന്ന വഴി സൂപ്പർസ്റ്റാർ കയറിപിടിച്ചുവെന്ന് അവർ പറഞ്ഞു.

വളരെയേറെ ആരാധിച്ച ഒരാളില്‍ നിന്നും ഇതുണ്ടായപ്പോള്‍ പേടിച്ചുപോയി എന്നും സോണിയ മല്‍ഹാർ പറഞ്ഞു. അയാളെ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാള്‍ മറുപടി പറഞ്ഞതെന്നും നടി വ്യക്തമാക്കി. സിനിമയിലൊരുപാട് അവസരം തരാം എന്ന് പറഞ്ഞുവെന്നും സോണിയ പറഞ്ഞു.

സോണിയ മല്‍ഹാറിൻറെ വാക്കുകള്‍

2013 -ല്‍ തൊടുപുഴ ഷൂട്ടിന് പോയതാണ്. വലിയൊരു നടന്റെ സിനിമയായിരുന്നു അത്. എന്റെ ഭർത്താവാണ് ട്രെയിൻ കയറ്റിവിട്ടത്. ഓഫീസ് സ്റ്റാഫിന്റെ വേഷമായിരുന്നു. മേക്കപ്പ് ചെയ്ത ശേഷം ടോയിലറ്റില്‍ പോയി തിരികെവരുന്ന വഴി ഈ സൂപ്പർസ്റ്റാർ കയറിപിടിച്ചു. ആദ്യമായാണ് അയാളെകാണുന്നത്. വളരെയേറെ ആരാധിച്ച ആളായിരുന്നു. ഞാനാദ്യം പേടിച്ചുപോയി.

ഞാൻ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ഞാൻ അയാളോട് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്. ഞാൻ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം മിങ്ങൾക്ക് എന്നൊക്കെ എന്നൊക്കെ പറഞ്ഞു. ആ ഒരു നിമിഷത്തില്‍ അങ്ങനെ തോന്നി എന്നും പറഞ്ഞു,.

പിന്നീട് ക്ഷമ ചോദിച്ചു. അദ്ദേഹമെന്നോട് മാപ്പുപറഞ്ഞു. ഞാൻ ആളുടെ പേര് ഞാൻ പറയുന്നില്ല. അയാളിപ്പോള്‍ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. ഇതറിഞ്ഞ് അവർക്ക് പ്രശ്നമൊന്നും ഉണ്ടാവരുത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments