മലപ്പുറം: താക്കോല്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് മകന്‍ പിതാവിന്റെ കാര്‍ കത്തിച്ചു . മലപ്പുറം കൊണ്ടോട്ടി നീറ്റാണിമല്‍ ഡാനിഷ് മിന്‍ഹാജിനെയാണ് കാര്‍ കത്തിച്ചത്.
മലപ്പുറം കൊണ്ടോട്ടിയില്‍ ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം.
നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിൻഹാജ് (21)ആണ് താക്കോല്‍ നല്‍കാത്തതിന്റെ പേരില്‍ വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തശേഷം കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ ഡാനിഷ് പിതാവിനോട് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കോല്‍ കൊടുക്കാന്‍ പിതാവ് തയ്യാറായില്ല. ഇതിലുണ്ടായ പ്രകോപനമാണ് കാര്‍ കത്തിക്കാനിടയായത്. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറാണ് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
ഡാനിഷ് മിൻഹാജിന് ലെെസന്‍സ് ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് പിതാവ് യുവാവിന് കാര് നല്‍കാതിരുന്നത്. പിതാവിന്റെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.