തിരുവനന്തപുരം: യുറോപ്പിലുടനീളം ചെറിയ രീതിയില്‍ കുടിയേറ്റ സമരങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ബ്രിട്ടനില്‍ സൃഷ്ടിക്കുന്നത് കുടിയേറ്റക്കാര്‍ തന്നെയാണെന്നും യുകെയിലെ ആദ്യ മലയാളി എംപി സോജന്‍ ജോസഫ്.
പലപ്പോഴും തദ്ദേശിയർ കുടിയേറ്റക്കാർക്ക് എതിരെ തിരിയുന്നതിന് കാരണം നമ്മൾ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശത്ത് ചെന്നാൽ അവിടുത്തെ സാമൂഹിക വ്യവസ്ഥയോട് ഇണങ്ങി ചേർന്ന് പ്രവർത്തിക്കേണ്ടത് അന്യദേശക്കാരുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിൽ കുടിയേറ്റക്കാരെയും വിദേശികളെയും ചേർത്തു നിർത്തുന്നതിന് തന്റെ അനുഭവം തന്നെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടി കാണിച്ചത്. 88 ശതമാനം ബ്രിട്ടീഷ് വംശജർ ഉള്ള സ്ഥലത്തു നിന്നാണ് സോജൻ ജോസഫ് പാർലമെൻറിലേയ്ക്ക് ജയിച്ചു കയറിയത്.
യുകെയിലെ ആദ്യ മലയാളി എംപിയായി ചരിത്ര നേട്ടമാണ് ഒരു മലയാളി നേഴ്സ് ആയ സോജൻ ജോസഫ് കൈവരിച്ചത് .