Wednesday, April 17, 2024
spot_imgspot_img
HomeNewsബ്രിട്ടനിൽ ഈസ്റ്റര്‍ വാരാന്ത്യം മഞ്ഞിലും മഴയിലും മുങ്ങുമെന്ന് കാലാവസ്ഥാ പ്രവചനം; ഏപ്രില്‍ മാസത്തിലും മഞ്ഞുവീഴ്ച തുടരും

ബ്രിട്ടനിൽ ഈസ്റ്റര്‍ വാരാന്ത്യം മഞ്ഞിലും മഴയിലും മുങ്ങുമെന്ന് കാലാവസ്ഥാ പ്രവചനം; ഏപ്രില്‍ മാസത്തിലും മഞ്ഞുവീഴ്ച തുടരും

ഫെബ്രുവരിയിൽ ബ്രിട്ടനിൽ അനുഭവപ്പെട്ടത് അധിക ചൂട് മെറ്റ് ഓഫീസ്. ശരാശരി താപനില 6.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. അതേസമയം തെക്കന്‍ ഇംഗ്ലണ്ട് ദര്‍ശിച്ചത് ചരിത്രത്തിലെ ഏറ്റവും ഈര്‍പ്പം നിറഞ്ഞതും ഫെബ്രുവരി കൂടിയായിരുന്നു. ഈ കാലയളവില്‍ ഉണ്ടാകേണ്ട ശരാശരി മഴയുടെ ഇരട്ടിയോളമാണ് തെക്കന്‍ ഇംഗ്ലണ്ടില്‍ അനുഭവപ്പെട്ടത്.snowfall in april news

എന്നാല്‍, വരുന്ന ഈസ്റ്റര്‍ വാരാന്ത്യം മഴയിലും മഞ്ഞിലും കുളിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ബുധനാഴ്ച്ച ഇംഗ്ലണ്ടിലെ ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നും വിഭിന്നമായിരിക്കും വരുന്ന ആഴ്ച്ച എന്നാണ് ഇപ്പോള്‍ മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. ഫെബ്രുവരി 29 മാര്‍ച്ച് മുതല്‍ മാര്‍ച്ച് 1 വരെയുള്ള വാരാന്ത്യം വെള്ളത്തില്‍ മുങ്ങും.

രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മഴയോ മഞ്ഞുവീഴ്ച്ചയോ ഉണ്ടാകും. എന്നിരുന്നാലും ഇടവിട്ട് വരണ്ട കാലാവസ്ഥയും പ്രതീക്ഷിക്കാം എന്നാണ് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലായിരിക്കും മഴയ്ക്ക് സാധ്യത കൂടുതല്‍. വടക്കന്‍ മേഖലയില്‍ ശരാശരി മഴ ലഭിക്കുകയോ അതല്ലെങ്കില്‍ വരണ്ട കാലാവസ്ഥയോ ആയിരിക്കും. താപനില, ഏതാണ്ട് ശരാശരിയില്‍ തന്നെ തുടരും.

മഞ്ഞുവീഴ്ച്ച ഏപ്രില്‍ മാസത്തിലും തുടരും എന്ന് തന്നെയാണ് ഡബ്ല്യൂ എക്സ് ചാര്‍ട്ടിസ്‌കാലാവസ്ഥാ ഭൂപടത്തിലും സൂചിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments