യുകെ :യു കെയില്‍ സ്മാര്‍ട്ട്‌ഫോൺ മോഷണം വർധിക്കുന്നു എന്ന് റിപ്പോർട്ട്.ദിവസേന ബ്രിട്ടനില്‍ ഏകദേശം 200 ഓളം സ്മാര്‍ട്ട്‌ഫോണുകള്‍ പിടിച്ചുപറിക്കപ്പെടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.സെക്കന്‍ഡ് ഹാന്‍ഡ് ഡിവൈസുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് മോഷണം ഉയരാനുള്ള പ്രധാനപ്പെട്ട കാരണമെന്നാണ് റിപ്പോർട്ട് .
പത്തുവർഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതിലാണ് ഫോണ്‍ കവര്‍ച്ചയെന്ന് ഹോം ഓഫീസ് കണക്കുകള്‍ പറയുന്നു.മോഷണം തടയാന്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു.കൂടാതെ ടെക് കമ്പനികളുമായി ചേര്‍ന്ന് കുറ്റകൃത്യം തടയാനുള്ള വഴികളും ഹോം ഓഫീസ് ആലോചിക്കുന്നുണ്ട്.
കവര്‍ച്ചാ ഭീഷണി നേരിടാതെ നടക്കാനുള്ള ആളുകളുടെ അവകാശം സംരക്ഷിക്കാന്‍ എല്ലാം ചെയ്യാനുള്ള ശ്രമത്തിലാണ് ലേബർ ഗവണ്‍മെന്റ്.കൂടാതെ മോഷ്ടിക്കപ്പെടുന്ന ഫോണുകള്‍ വേഗത്തില്‍ ഡിസേബിള്‍ ചെയ്യപ്പെടുമെന്ന് ഫോണ്‍ കമ്പനികള്‍ ഉറപ്പാക്കണം, അല്ലാതെ വീണ്ടും രജിസ്റ്റര്‍ ചെയ്ത് വില്‍പ്പനയ്ക്ക് എത്തരുതെന്നു പോലീസിംഗ് മന്ത്രി ഡെയിം ഡയാന ജോണ്‍സണ്‍ പറഞ്ഞു.
മാത്രമല്ല ഗവണ്‍മെന്റും, ടെക് കമ്പനികളും, നിയമ ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഫോണ്‍ മോഷ്ടാക്കളുടെയും, മോപ്പഡ് സംഘങ്ങളുടെ ബിസിനസ്സ് മോഡല്‍ വ്യാപാരം തകര്‍ക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.