പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് മനെറ്റ് ബെയ്ലി എന്ന മുതുമുത്തശ്ശി തന്റെ നൂറ്റിരണ്ടാം ജന്മദിനം ആഘോഷിച്ചത് സകൈ ഡൈവിംഗ് നടത്തിക്കൊണ്ടായിരുന്നു. പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നും ഡൈവിംഗ് നടത്തിയ മുത്തശ്ശി ഇപ്പോള്‍ ബ്രിട്ടനിലെ സ്‌കൈ ഡൈവിംഗ് നടത്തുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയായി മാറിയിരിക്കുകയാണ്.
രണ്ടാം ലോകമഹായുദ്ധ സമയത്ത് ഈജിപ്തിൽ വുമൺസ് റോയൽ നേവൽ സർവീസിൽ (WRENS) സേവനം അനുഷ്ഠിച്ചിരുന്ന മാനെറ്റ് ബെയ്‌ലി “നിങ്ങൾ എപ്പോഴും പുതിയ എന്തെങ്കിലും അന്വേഷിക്കണം “എന്നാണ് ആദ്യ ഉദ്യമത്തെ കുറിച്ച് പറയുന്നത്.കൂടാതെ മാനെറ്റ് ബെയ്‌ലിൻ്റെ പ്രവർത്തിയ്ക്ക് പിന്തുണയുമായി വെയിൽസ് രാജകുമാരൻ അടക്കമുള്ള ഒത്തിരി പ്രമുഖരും രംഗത്തെത്തി .
പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് പുത്തരിയല്ലാത്ത മാനെറ്റ് ബെയ്‌ലി തന്റെ നൂറാം ജന്മദിനം സിൽവർ സ്റ്റോണിൽ ഒരു കാർ ഓട്ട മത്സരത്തിൽ പങ്കെടുത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു .
അന്ന് 130 മൈൽ വേഗതയിലാണ് മാനെറ്റ് ബെയ്‌ലി കാർ ഓടിച്ചത്. ജീവിതത്തിൽ എപ്പോഴും തിരക്കിലായിരിക്കുകയും എല്ലാ കാര്യങ്ങളിലും താത്‌പര്യമുണ്ടായിരിക്കുകയും നമ്മുടെ ചുറ്റുമുള്ളവരോട് ദയ കാണിക്കുകയും ചെയ്യുക എന്നതുമാണ് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം എന്ന് മുത്തശ്ശി ലോകത്തോട് വിളിച്ച് പറയുകയാണ്
‘വാതില്‍ തുറന്നപ്പോള്‍, ചാടുകയല്ലാതെ മറ്റൊന്നും ചെയ്യാനോ പറയാനോ ഉണ്ടായിരുന്നില്ല’ എന്നായിരുന്നു സ്‌കൈ ഡൈവിംഗ് അനുഭവത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ഈ മുത്തശ്ശി പറഞ്ഞത്.
എന്നും സാഹസികതയെ പ്രണയിച്ച ഈ 102 കാരിക്ക് ഇത്തരം സാഹസിക പ്രവൃത്തികള്‍ പുത്തരിയൊന്നുമല്ല. ഇവര്‍ തന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത് സില്‍വര്‍സ്റ്റോണില്‍ മണിക്കൂറില്‍ 130 മൈല്‍ വേഗത്തില്‍ ഫെറാാരി റേസിംഗ് കാര്‍ ഓടിച്ചായിരുന്നു. ബെക്കിള്‍സ് എയര്‍ഫീല്‍ഡില്‍ നിന്നും പറന്നുയര്‍ന്ന് ഈസ്റ്റ് ആംഗ്ക്ലിയയുടെ ആകാശത്തുകൂടി പറന്ന വിമാനം മൂന്ന് സുപ്രധാന ചാരിറ്റികള്‍ക്കായാണ് ധന സമാഹരണം നടത്തിയത്.
ഈസ്റ്റ് ആംഗ്ലിയന്‍ എയര്‍ ആംബുലന്‍സ്, മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് അസ്സോസിയേഷന്‍, ബെന്‍ഹാല്‍ വില്ലേജ് ഹോള്‍ എന്നിവയായിരുന്നു ആ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍. 30,000 പൗണ്ടാണ് തന്റെ ഈ സാഹസികതയിലൂടെ സമാഹരിക്കാന്‍ ഇവര്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ 9000 പൗണ്ട് ശേഖരിക്കാന്‍ ആയെന്ന് ഡെയ്ലി എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇവര്‍ വിമന്‍സ് റോയല്‍ നേവല്‍ സര്‍വ്വീസിനു വേണ്ടി ഈജിപ്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നേരത്തെ ഒരു പാരാട്രൂപ്പറെ വിവാഹം കഴിച്ചിരുന്നെങ്കിലും താന്‍ ഇതാദ്യമായിട്ടാണ് സ്‌കൈ ഡൈവിംഗ് നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.