Sunday, July 14, 2024
spot_imgspot_img
HomeNewsയുകെയില്‍ കഴിഞ്ഞ ഒരു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് ആറു നേഴ്സുമാർ

യുകെയില്‍ കഴിഞ്ഞ ഒരു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് ആറു നേഴ്സുമാർ

ലണ്ടന്‍: യുകെയിലെ പൊതു ആരോഗ്യ സംവിധാനമായ എൻഎച്ച്എസ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി ആണ്. അത്യാഹിത ഇതര ചികിത്സയ്ക്കായി 70 ലക്ഷത്തിലധികം ആളുകളാണ് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട് .Six nurses have died in UK in the past year

എൻ എച്ച് എസ് പ്രതിസന്ധി പരിഹരിക്കുന്നതിൽ മുൻഗണന നൽകുമെന്നാണ് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞത്. രാജ്യം ഉറ്റു നോക്കുന്നത് പുതിയ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് ഇത് എത്രമാത്രം നടപ്പിലാക്കാനാകും എന്നതാണ് .

അതേസമയം നേഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ അന്വേഷണത്തില്‍ ആറു നേഴ്‌സുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. ഇവര്‍ കടുത്ത വംശീയ വിദ്വേഷം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വംശീയത നേരിടാന്‍ നടപടി സ്വീകരിക്കണമെന്ന് പുതിയ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനോട് ആവശ്യപ്പെടുന്ന ഒരു നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഹ്യൂമന്‍ റൈറ്റ് ചാരിറ്റിയായ ബ്രോപ്പ് ആണ് ഹെല്‍ത്ത് സെക്യൂരിറ്റിക്ക് കത്ത് നല്‍കിയത്.

ജീവനക്കാര്‍ക്ക് കൂടുതല്‍ സമത്വം ഉള്‍ക്കൊള്ളുന്ന എന്‍ എച്ച് എസ് സൃഷ്ടിക്കാനായി നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തില്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments