ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ സ്‌നേഹം പിടിച്ചുപറ്റിയ ഗായിക ദുർഗ വിശ്വനാഥ് കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതയായത്.singer durga vishwanath married again
രണ്ടാം വിവാഹം ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ചാണ് നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഋജു ശിവാനന്ദം എന്ന കണ്ണൂര്‍ സ്വദേശിയെയാണ് ദുര്‍ഗ വിവാഹം കഴിച്ചത്.
ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ് വരന്‍. പൂജാരിയാണെന്നാണ് സൂചന. ചെറിയ പ്രായത്തിലേ അമ്മയായി മാറിയതാണ് ദുര്ഗ, സിംഗിൾ മദറായി ഏറെക്കാലം കഴിഞ്ഞശേഷമാണ് പുതുജീവിതത്തിലേക്ക് താരം കടന്നത്.
2007 ലായിരുന്നു ദുര്‍ഗ്ഗയുടെ ആദ്യ വിവാഹം നടന്നത്. ബിസിനസ്മാന്‍ ഡെന്നിസാണ് ദുര്‍ഗയെ വിവാഹം ചെയ്തത്. ഡെന്നിസ് ക്രിസ്ത്യനായതുകൊണ്ട് തന്നെ ഇരു മതാചാരപ്രകാരവും അന്ന് വിവാഹ ചടങ്ങുകൾ നടന്നിരുന്നു.
പ്രണയ വിവാഹം ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. കുട്ടിയും പാട്ടുകാരിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദുർഗ ഇപ്പോൾ വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയ വഴി അറിയിച്ചെത്താറുണ്ട്.