ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ സ്‌നേഹം പിടിച്ചുപറ്റിയ ഗായിക ദുർഗ വിശ്വനാഥ് വീണ്ടും വിവാഹിതയായി.singer durga married again
രണ്ടാം വിവാഹം ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ചാണ് നടന്നത്. കണ്ണൂർ സ്വദേശിയായ റിജുവാണ് ഗായികയെ താലി ചാർത്തിയത്. രാവിലെ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വരൻ ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്.
പച്ച കാഞ്ചീവരം സാരിയില്‍ സിംപിള്‍ ലുക്കിലാണ് ദുർഗ എത്തിയത്. ബിസിനസുകാരനായ ഡെന്നിസാണ് ദുർഗയുടെ ആദ്യ ഭർത്താവ്. ആ ബന്ധത്തില്‍ ഒരു മകളുമുണ്ട്. കുറച്ച് വർഷങ്ങള്‍ക്ക് മുൻപാണ് ഡെന്നിസുമായി ദുർഗ വേർപിരിഞ്ഞത്.