Wednesday, September 11, 2024
spot_imgspot_img
HomeNewsകോണ്‍ഗ്രസില്‍ നിന്നും സിമി റോസ്‌ബെല്ലിനെ പുറത്താക്കി

കോണ്‍ഗ്രസില്‍ നിന്നും സിമി റോസ്‌ബെല്ലിനെ പുറത്താക്കി

തിരുവനന്തപുരം:അവസരത്തിനായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്ന പ്രസ്താവനയെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിമി റോസ്‌ബെല്‍ ജോണിനെ പുറത്താക്കി.

മുന്‍ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്നു സിമി റോസ്‌ബെല്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.

സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമി റോസ്‌ബെല്‍ ജോണിനെ പുറത്താക്കണമെന്ന് എഐസിസി- കെപിസിസി നേതൃത്വത്തിന് വനിതാ നേതാക്കള്‍ പരാതി കൊടുത്തിരുന്നു . ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ എ ഐ സി സി അംഗം സിമി റോസ്‌ബെല്‍ ജോണ്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചെന്നും ഇതില്‍ നടപടി വേണമെന്നുമാണ് വനിതാ നേതാക്കള്‍ പറഞ്ഞത് .

പ്രതിപക്ഷനേതാവിനെതിരെയായിരുന്നു എഐസിസി അംഗം സിമി റോസ്ബെല്‍ ജോണിന്റെ ആരോപണം നടത്തിയത് . കൂടാതെ വി ഡി സതീശന്‍ പാര്‍ട്ടിയിലെ തന്റെ അവസരങ്ങള്‍ നിഷേധിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഗുഡ്ബുക്കില്‍ തനിക്കിടം നേടാനായില്ലെന്നും വി ഡി സതീശന്റെ നേതൃത്വത്തില്‍ പവര്‍ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിമി ആരോപിച്ചിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments