Home News Kerala News സിൽകോൺ ഗ്രൂപ്പിന്റെ അഞ്ചാമത് ഹൈപ്പർമാർക്കറ്റ് സെപ്റ്റംബർ 12 വ്യാഴാഴ്ച ഏറ്റുമാനൂരിൽ പ്രവർത്തനം ആരംഭിക്കുന്നു

സിൽകോൺ ഗ്രൂപ്പിന്റെ അഞ്ചാമത് ഹൈപ്പർമാർക്കറ്റ് സെപ്റ്റംബർ 12 വ്യാഴാഴ്ച ഏറ്റുമാനൂരിൽ പ്രവർത്തനം ആരംഭിക്കുന്നു

0
സിൽകോൺ ഗ്രൂപ്പിന്റെ അഞ്ചാമത് ഹൈപ്പർമാർക്കറ്റ് സെപ്റ്റംബർ 12 വ്യാഴാഴ്ച ഏറ്റുമാനൂരിൽ പ്രവർത്തനം ആരംഭിക്കുന്നു

കോട്ടയം: 81 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സിൽകോൺ ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, കഫേ, റെസ്റ്റോറന്റ്, ഷൂസ്‌ബോക്സ് തുടങ്ങി വൈവിധ്യമാർന്ന ബിസിനസ് മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റം തുടരുകയാണ്.silcon group news

ഏറ്റുമാനൂരിൽ ആരംഭിക്കുന്ന സിൽകോൺ ഹൈപ്പർമാർക്കറ്റിന്റെ ഭാഗമായി റൂഫ് ടോപ്പ് ആമ്പിയൻസ് ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ Uptown Rooftop Cafe, തനി നാടൻ മുതൽ കോണ്ടിനെന്റൽ കുസീനുകൾ വരെ ഇഷ്ടപ്പെടുന്നവർക്കായി Mosaic 4.0 Multicuisine റെസ്റ്റോറന്റ് എന്നിവയും അതേ ദിവസം തന്നെ സജ്ജമാകും.

ഹൈപ്പർമാർക്കറ്റിന് പുറമെ സിൽകോണിന്റെ ലൈഫ് സ്റ്റൈൽ ബിസിനസ് മേഖലയായ സിൽകോൺ ഷൂസ്, ബാഗ് ശൃംഗല കേരളത്തിൽ ഉടനീളം വിപുലീകരിക്കാനും കേരളക്കരയുടെ ലൈഫ്‌സ്റ്റൈലിന്റെ ഭാഗമാവാനുമുള്ള തയ്യാറെടുപ്പിലാണെന്ന് സിൽക്കോൺഗ്രൂപ്പ് ചെയർമാൻ ഷിറാസ് കെവി വൃക്തമാക്കി.

മുംബൈ ആസ്ഥാനമാക്കിയാണ് സിൽകോൺ ഷൂസ്, ബാഗിന്റെ വെയർഹൗസിങ്, ബയ്യിങ് എന്നി ഡിപ്പാർട്ട്മെൻറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നത്. “81 വർഷത്തെ ബിസിനസ് പാരമ്പര്യമുള്ള ഒരു സ്റ്റാർട്ടപ് ആണ് സിൽക്കോൺ പരമ്പരാഗതമായ അറിവും കാലത്തിനൊപ്പം മാറാനുള്ള കഴിവുമാണ് തങ്ങളുടെ മുതൽക്കൂട്ടെന്ന് സിൽകോൺ ഗ്രൂപ്പ് സിഇഒ രാജീവ് കൃഷ്ണൻ, എക്സികൃട്ടീവ് ഡയറക്ടർ ഫൈസൽ, എംഡി ഹിരാസ് എന്നിവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here