Monday, July 22, 2024
spot_imgspot_img
HomeCinemaCelebrity News26ആം വയസ്സിലാണ് തിരിച്ചറിഞ്ഞത്, അസഹനീയ വേദനയും രോമ വളര്‍ച്ചയും, 7 വര്‍ഷമായി ചികിത്സിക്കുന്നു; അര്‍ത്തവകാലം തനിക്ക്...

26ആം വയസ്സിലാണ് തിരിച്ചറിഞ്ഞത്, അസഹനീയ വേദനയും രോമ വളര്‍ച്ചയും, 7 വര്‍ഷമായി ചികിത്സിക്കുന്നു; അര്‍ത്തവകാലം തനിക്ക് ഒരു വെല്ലുവിളിയാണെന്ന് ശ്രുതി ഹാസന്‍

പല സ്ത്രീകളും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് പിസിഒഡി (പോളിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രേം) എന്ന ഹോര്‍മോണ്‍ല്‍ ഇഷ്യു. ഈ അനുഭവത്തെ കുറിച്ച് സെലിബ്രിറ്റികളായ പല നടിമാരും തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടി ശ്രുതി ഹാസന്‍ പിസിഓഡി എന്ന ഏറ്റവും മോശമായ ഹോര്‍മോണല്‍ ഇഷ്യവിനെ താന്‍ എങ്ങനെ നേരിടുന്നു എന്നതിനെ കുറിച്ച് പറയുകയാണ്.shruti haasan shares about her-pcos journey

അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഹാസൻ താൻ നേരിടുന്ന രോഗാവസ്ഥയെ കുറിച്ച് മനസ് തുറന്നത്. അതിനു മുൻപ് ഇൻസ്‌റ്റഗ്രാമിലൂടെയും തന്റെ രോഗാവസ്ഥയെ കുറിച്ച് ശ്രുതി സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിസിഒഡി വന്നതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും അത് നേരിടുന്നത് എങ്ങനെയെന്നും താരം മനസ് തുറന്നത്.

എന്റെ ഇരുപത്തിയാറാം വയസിലാണ് ഈ ഹോര്‍മോണല്‍ പ്രശ്‌നം തനിക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഈ അവസ്ഥയെ അഭിമുഖീകരിച്ചു കൊണ്ടിരിയ്ക്കുകയാണ് ഞാൻ. നേരത്തെ തന്നെ എന്‍ഡ്രോമെട്രിയോസിസും ഡിസ്‌മെനോറിയയും ഉണ്ടായിരുന്നു. അതിനിടയിലാണ് ഇത് കൂടി വരുന്നത്’ ശ്രുതി ഹാസൻ പറഞ്ഞു.

താന്‍ സാധാരണ ചെയ്യാറുള്ള അള്‍ട്രാ സ്‌കാനിങിന് ശേഷമാണ് ആ പട്ടികയില്‍ ഇനി പിസിഒഡിയും ഉണ്ടെന്ന് മനസിലായതെന്ന് ശ്രുതി പറയുന്നു.

‘ഇതിന്റെ ഭാഗമായി ഭാഗമായി അമിതമായ വയറ് വേദനയും, വയറ് വീര്‍ക്കുന്ന അവസ്ഥയും, രോമ വളര്‍ച്ചയും ഒക്കെ നേരിടേണ്ടി വന്നിരുന്നു. വണ്ണം കൂടിയത് കാരണം വര്‍ക്കൗട്ടും, ഡയറ്റും, ഭക്ഷണ ക്രമീകരണവും നടത്തുകയാണ് ചെയ്‌തത്‌.’ മദ്യവും കഫീനും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയത് ഗുണമായെന്നും ശ്രുതി ഹാസൻ പറയുന്നു.

ഈ രോഗത്തിന് ഏഴ് വർഷത്തോളമായി മാത്രം ചികിത്സ തേടുകയാണെന്നും എന്നാൽ ഇതിനൊരു കൃത്യമായ പരിഹാര മാർഗമില്ലെന്നും അവർ പറഞ്ഞു. ഇതിന് പുറമെ തന്റെ ആർത്തവ കാലത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ച് ശ്രുതി ഹാസൻ സംസാരിക്കുകയുണ്ടായി.

ആദ്യമായി ആര്‍ത്തവം തുടങ്ങിയത് മുതല്‍ എപ്പോഴും അതൊരു വലിയ യുദ്ധമാണ്. വേദനയും, സ്‌കൂളില്‍ തലകറങ്ങി വീണ അനുഭവങ്ങളും ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്. സ്‌റ്റേജ് പെര്‍ഫോമന്‍സും, ശാരീരികമായി കഠിനാധ്വാനം വേണ്ട ഷൂട്ടിങ് ദിവസങ്ങളിലും എല്ലാം ഇത്തരം സന്ദര്‍ഭങ്ങള്‍ ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ശ്രുതി കൂട്ടിച്ചേർത്തു.

അതേസമയം, നിലവിൽ അഭിനയ രംഗത്ത് സജീവമാണ് ശ്രുതി ഹാസൻ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments