മൂവാറ്റുപുഴ:മൂവാറ്റുപ്പുഴയിൽ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്. കടാതിയില്‍ ഇന്ന് പുലർച്ചെ ഒരു മണിയോടെ ആണ് സംഭവം.Shots Fired in Muvattupuzha
ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കടാതി മംഗലത്ത് വീട്ടില്‍ നവീനാണ് വെടിയേറ്റത്. നവീനും ബന്ധുവായ കിഷോറും തമ്മിലുണ്ടായ തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്.
വയറിനു വെടിയേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നവീനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കിഷോർ കഴിഞ്ഞ ദിവസമാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. അതേസമയം നവീനും കിഷോറും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ഇരുവർക്കും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം പുറത്തറിയിക്കുകയും നവീനെ ആശുപത്രിയിലാക്കുകയും ചെയ്തത്.