Home NRI UK ട്രംപിന് നേരെ വീണ്ടും വെടിവയ്പ്പ്; ക്ലബില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ വെടിയുതിര്‍ത്ത പ്രതി അറസ്റ്റില്‍

ട്രംപിന് നേരെ വീണ്ടും വെടിവയ്പ്പ്; ക്ലബില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ വെടിയുതിര്‍ത്ത പ്രതി അറസ്റ്റില്‍

0
ട്രംപിന് നേരെ വീണ്ടും വെടിവയ്പ്പ്; ക്ലബില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ വെടിയുതിര്‍ത്ത പ്രതി അറസ്റ്റില്‍

വാഷിങ്ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ച്‌ ക്ലബില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് പല തവണ വെടിയുതിർത്തുകയായിരുന്നു. പ്രദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്.shooting incident at trump

പ്രതി ഹവായ് സ്വദേശി റയൻ വെസ്‌ലി റൗത്തിനെ (58) സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വെടിയുതിർത്തെങ്കിലും എസ്‌യുവിയില്‍ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.

അതേസമയം ഇയാളില്‍ നിന്ന് എകെ47 തോക്കും ഗോപ്രോ കാമറയും രണ്ട് ബാക്ക്പാക്കുകള്‍ എന്നിവ കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സർവീസും അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നു മാറ്റിയതോടെ ട്രംപ് മാർ-എ-ലാഗോ റിസോട്ടിലേക്കു മടങ്ങി.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സ്ഥിതിഗതികള്‍ വിലയിരുത്തി. യുഎസില്‍ അക്രമത്തിന് ഇടമില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കൂടിയായ കമല ഹാരിസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here