Wednesday, September 11, 2024
spot_imgspot_img
HomeNewsInternationalആഡംബര നൗക തകർന്ന് ബ്രിട്ടൻ്റെ ബിൽ ഗേറ്റ്‌സും മകളുമടക്കം ആറു പേർ മരിച്ചു

ആഡംബര നൗക തകർന്ന് ബ്രിട്ടൻ്റെ ബിൽ ഗേറ്റ്‌സും മകളുമടക്കം ആറു പേർ മരിച്ചു

ലണ്ടൻ: കൊടുങ്കാറ്റിൽ ആഡംബര നൗക മറിഞ്ഞ് ബ്രിട്ടീഷ് കോടീശ്വരനും മകളും മരിച്ചു. ബ്രിട്ടനിലെ ബിൽ ഗേറ്റ്സ് എന്നറിയപ്പെടുന്ന ടെക് കമ്പനി ഉടമ മൈക്ക് ലിഞ്ചും 18 വയസ്സുള്ള മകളും കപ്പൽ തകർച്ചയിൽ മരിച്ച ആറുപേരിൽ ഉൾപ്പെടുന്നു.

പലേർമോയ്ക്ക് സമീപമുള്ള പോർടിസെല്ലോ തീരത്താണ് ബോട്ട് നങ്കൂരമിട്ടിരിക്കുന്നത്. സമയം ഏകദേശം 5 മണി ആയിരുന്നു. നീരാവിയും വായുവും കൂടിച്ചേർന്ന “വാട്ടർപൗട്ട്” എന്ന കൊടുങ്കാറ്റാണ് ആഞ്ഞടിച്ചത്. തുടർന്ന് കാറ്റിൻ്റെ ശക്തിയിൽ പൂർണമായും തകർന്ന കപ്പൽ പെട്ടെന്ന് ആഴക്കടലിൽ മുങ്ങി. പുലർച്ചെ 4:30 വരെ അലങ്കാര വിളക്കുകളുടെ മാസ്മരിക സൗന്ദര്യത്തിൽ നൗക മുഴുകിയിരുന്നതായി ഒരു ദൃക്‌സാക്ഷി ഇറ്റാലിയൻ വാർത്താ ഏജൻസിയായ ANSA യോട് പറഞ്ഞു.

അതില്‍ ഒരു വിരുന്നു നടക്കുകയായിരുന്നത്രെ. നടുക്കടലിലെ ഉത്സവത്തിന് ആവേശത്തോടെ എത്തിയവർക്കാണ് ദാരുണാന്ത്യം.180 അടി ഉയരമുള്ള ബേസിയൻ എന്ന ഷിപ്പാണ് തകർന്നത്. മൈക്ക് ലിഞ്ചിൻ്റെ ഭാര്യ ആഞ്ചല ബക്കരെസ് ഉൾപ്പെടെ 15 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. ആംഗലയാണ് ഈ ആഡംബര നൗകയുടെ ഉടമ. അപകടസമയത്ത് കപ്പലിൽ മറ്റ് 10 ജീവനക്കാരും 11 യാത്രക്കാരും ഉണ്ടായിരുന്നു. ബോട്ട് മുങ്ങി ഭർത്താവിനെയും മകളെയും കാണാതായതായി ആഞ്ചല തന്നെ ഇറ്റാലിയൻ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 12 വർഷമായി മൈക്ക് ലിഞ്ച് തൻ്റെ കമ്പനിയായ ഓട്ടോണമി 2011ൽ 8.6 ബില്യൺ പൗണ്ടിന് ഹ്യൂലറ്റ്-പാക്കാർഡിന് വിൽക്കുന്നതുമായി ബന്ധപ്പെട്ട് നിയമ തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണിൽ കോടതിയിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന്റെ ആഘോഷമായിട്ടായിരുന്നു മൈക്ക് ലിഞ്ച് ഈ വിരുന്ന് സംഘടിപ്പിച്ചത്. ക്ലിഫോര്‍ഡ് ചാന്‍സ് എന്ന നിയമ സ്ഥാപനത്തിലെ ജീവനക്കാരും, ലിഞ്ചിന്റെ സ്ഥാപനമായ ഇന്‍വോക്ക് കാപിറ്റല്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരുമായിരുന്നു മറ്റ് അതിഥികള്‍ എന്ന് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments