Friday, September 13, 2024
spot_imgspot_img
HomeNewsഞാൻ വീണ്ടും സിംഗിൾ…! ടോക്സിക്ക് റിലേഷൻഷിപ്പുകൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഷൈൻ ടോം ചാക്കോ

ഞാൻ വീണ്ടും സിംഗിൾ…! ടോക്സിക്ക് റിലേഷൻഷിപ്പുകൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഷൈൻ ടോം ചാക്കോ

മോഡലായ തനൂജയെ നടൻ ഷൈൻ ടോം ചാക്കോയുടെ പ്രണയിനി എന്ന നിലയിൽ ഭൂരിഭാ​ഗം പേർക്കും സുപരിചിതയായ ആളാണ്. വിവിധ സിനിമാ പ്രമോഷൻ പരിപാടികളിൽ ഇരുവരും ഒന്നിച്ചെത്തിയ ഫോട്ടോകളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. പിന്നാലെ തനൂജയുടെയും ഷൈനിന്റെയും വിവാഹ നിശ്ചയവും നടന്നിരുന്നു.

ഇപ്പോഴിതാ താൻ ജീവിതത്തിൽ വീണ്ടും സിംഗിൾ ആയി എന്ന വെളിപ്പെടുത്തലുമായി നടൻ ഷൈൻ ടോം ചാക്കോ. എന്നെക്കൊണ്ട് ഒരു റിലേഷന്‍ഷിപ്പ് വിജയകരമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലെന്ന് താൻ വീണ്ടും തെളിയിച്ചെന്നും ടോക്സിക്ക് റിലേഷൻഷിപ്പുകൾ അവസാനിപ്പിക്കുകയാണ് നല്ലതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

തന്നെകൊണ്ട് ഒരു റിലേഷൻഷിപ്പ് വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചെന്നും ടോക്സിക്ക് റിലേഷൻഷിപ്പുകൾ അവസാനിപ്പിക്കുകയാണ് നല്ലതെന്നും ഷൈൻ പറഞ്ഞു. ഒരു റിലേഷനിലാകുമ്പോൾ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടും. അതു എനിക്കും മറ്റൊരു വ്യക്തിക്കും ജീവിതത്തിൽ കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കും. ആ വ്യക്തിയെ കൂടുതൽ ഇഷ്ടപ്പെടുന്നതുകൊണ്ട് എന്നോടൊപ്പം നിൽക്കണമെന്ന് പറയാൻ സാധിക്കില്ല. ഞങ്ങൾ തമ്മിൽ നല്ല പ്രണയത്തിലായിരുന്നു. അതിനാൽ തന്നെ ആ ബന്ധം ടോക്സിക്കായി മാറിയിട്ടുമുണ്ട്. ഭയങ്കര ടോക്സിക്ക് ആയതുകൊണ്ടാണ് കൂടുതൽ റൊമാന്റിക് ആകുന്നത്. പക്ഷേ ആ അവസ്ഥ എനിക്ക് എപ്പോഴും നിലനിറുത്താൻ സാധിക്കില്ല. ആ സമയത്ത് എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും.

കലാകാരന്മാരിൽ ക്രിയേറ്റീവ് മൂഡ് പലപ്പോഴും ഉണ്ടാകാറുണ്ട്. ചില സാഹചര്യങ്ങളും മറ്റും കൂട്ടിവച്ച് പല കഥകൾ നമ്മൾ മെനഞ്ഞെടുക്കും. അത് കഥാപാത്രത്തെ പാകപ്പെടുത്താൻ വേണ്ടിയാണ്.

ഒരു അഭിനേതാവിനെ സംബന്ധിച്ചടത്തോളം ഇത് നല്ലതാണ്. പക്ഷേ ജീവിതത്തിലേക്കു കൊണ്ടുവന്നാൽ പ്രശ്നമാണ്. ആദ്യ സമയത്ത് എനിക്ക് ഇത് വർക്ക് ആയില്ലായിരുന്നു. ഇതിനെ രണ്ടിനെയും രണ്ട് രീതിയിൽ കൊണ്ടുപോകാൻ പറ്റുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അങ്ങനെ കൊണ്ടുപോകാൻ പറ്റുന്നവരുമുണ്ട്. പക്ഷേ എനിക്ക് അങ്ങനെ കൊണ്ടുപോകാൻ പറ്റില്ലെന്ന് ഓരോ ദിവസം കഴിയുന്തോഴും മനസ്സിലായി തുടങ്ങി.

ഇല്ലാത്ത കാര്യങ്ങളെ ഉണ്ടാക്കാൻ എന്റെ മനസ്സിനു പറ്റും. നടനെന്ന നിലയിൽ അതെനിക്കു ഗുണമാണ്. പക്ഷേ പാർടണർ എന്ന നിലയിൽ അത് പ്രശ്നമാണ്. അങ്ങനെയൊരു റിലേഷൻ ഇല്ലെങ്കിൽ ഞാൻ ആർക്കും ഉപദ്രവകാരിയല്ല, പക്ഷേ റിലേഷനിൽ ആണെങ്കിൽ വളരെ ഉപദ്രവകാരിയാണ്.

ഒരു കാര്യം സുഖമമായി മുന്നോട്ടുപോകുന്നില്ലെങ്കിൽ അതിനെ ഒഴിവാക്കണം. അത് നല്ല രീതിയിൽ ഒഴിവാക്കാൻ എനിക്കറിയില്ല. ആ ബുദ്ധിമുട്ട് ആദ്യത്തെ കുറച്ച് ദിവസം ഉണ്ടാകും, ആ വ്യക്തിക്കും ഉണ്ടാകും. പക്ഷേ അത് കഴിയുമ്പോൾ ആ വ്യക്തിക്ക് പൂർണ സ്വാതന്ത്ര്യം അനുഭവിക്കാൻ പറ്റും.

കുറച്ച് സമയത്തേക്കു മാത്രം ഞാനുമായി റിലേഷൻഷിപ്പിലാകാം. അല്ലാതെ ജീവിതകാലം മുഴുവൻ കൊണ്ടുപോകാൻ നോക്കി കഴിഞ്ഞാൽ നിങ്ങളുടെ സമാധാനം നഷ്ടപ്പെട്ടുപോകും. ഞാൻ എല്ലാവരോടും പറയും, എന്നെ ഉപയോഗിച്ചതിനു ശേഷം അങ്ങ് മുക്കിലേക്ക് എറിയുക, എന്നിട്ടു തിരിഞ്ഞുനോക്കാതെ പൊക്കോണം. കുറച്ച് കഴിയുമ്പോൾ ഞാൻ എഴുന്നേറ്റു പൊയ്ക്കോളും.

പ്രണയവും സ്നേഹവും രണ്ടാണ്. സ്നേഹം എല്ലാവരോടും ഒരുപോലെ ആയിരിക്കും. ആരെയും കുറ്റപ്പെടുത്തില്ല, സംശയിക്കില്ല, പൊസസീവ് ആയിരിക്കില്ല, ഒന്നിനെയും സ്വന്തമാക്കാനും ശ്രമിക്കില്ല. പ്രണയം പൊസസീവ് ആണ്, സംശയാലുവാണ്, അത് തന്റേത് മാത്രമാകണം എന്ന ചിന്ത വരുന്നതും ഇവിടെയാണ്.’’–ഷൈൻ ടോം പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments