കഴിഞ്ഞ കുറച്ച ദിവസങ്ങളായി തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി കൊണ്ട് നിരവധി നടിമാർ ആണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ബോളിവുഡ് സിനിമാ രംഗത്തും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി ശില്‍പ്പ ഷിൻഡെ. താൻ സിനിമാ രംഗത്തേക്ക് വന്ന ആദ്യനാളുകളിലെ അനുഭവമാണ് താരം പങ്കുവയ്‌ക്കുന്നത്.shilpa shinde about bad incident
ഒരു നിർമാതാവ് കരിയറിന്റെ തുടക്കത്തില്‍ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും സഹകരിക്കാൻ നിർബന്ധിച്ചുവെന്നും ശില്‍പ ഷിൻഡെ വെളിപ്പെടുത്തി.
“ഒരു സിനിമയുടെ കാസ്റ്റിംഗ് സമയത്താണ് തനിക്ക് നിർമാതാവില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നത്. അയാള്‍ എന്നോട് ഒരു ഇന്റിമേറ്റ് സീൻ അഭിനയിക്കാൻ പറഞ്ഞു. കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് നിർബന്ധിച്ചു. കൂടാതെ ഒരു മോശം വസത്രം എന്റെ കയ്യില്‍ തന്നിട്ട് അത് ധരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ ഞാൻ അവിടെ പോകാൻ തീരുമാനിച്ചു. അവിടെ നിന്ന് പോകാൻ ശ്രമിച്ചപ്പോള്‍ അയാള്‍ എന്നെ ബലമായി പിടിച്ചിരുത്തി. ഞാൻ അയാളെ തള്ളിമാറ്റി പുറത്തേക്ക് ഓടുകയായിരുന്നു.
ഇതോടെ സെക്യൂരിറ്റി ജീവനക്കാർക്ക് കാര്യം മനസിലായെന്ന് എനിക്ക് തോന്നി. എനിക്ക് ഇവിടെ നിന്ന് പോകണമെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ ആ വ്യക്തിയുടെ പേര് പുറത്ത് പറയുന്നില്ല. കാരണം അയാള്‍ക്ക് എന്റെ പ്രായമുള്ള കുട്ടികളുണ്ട്. അയാളുടെ പേര് പറഞ്ഞാല്‍ അതിന്റെ ഭവിഷ്യത്ത് നേരിടുന്നത് ആ കുട്ടികളാണ്”. ശില്‍പ ഷിൻഡെ പറഞ്ഞു.