എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നടൻ തിലകൻ വർഷങ്ങളോളം നേരിട്ട വിലക്ക് ഓർമ്മിച്ച് തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച ഷമ്മി തിലകന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു.Shammi Thilakan shared a picture with Thilakan
സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം മാത്രമല്ല, തൊഴില്‍ നിഷേധവും, വിലക്കും എല്ലാം കമ്മിറ്റി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.മലയാള സിനിമയെ നിയന്ത്രിക്കുന്ന ഒരു മാഫിയ ആണെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.
ഇതിനു പിന്നാലെ നടൻ തിലകൻ വർഷങ്ങളോളം നേരിട്ട വിലക്ക് ഓർമ്മിച്ച് മകൻ ഷമ്മി തിലകൻ ഇട്ട പോസ്റ്റാണ് ഇപ്പോല്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.
തിലകനോടൊപ്പമുള്ള ചിത്രമാണ് മകൻ ഷമ്മി തിലകൻ പങ്കുവച്ചത്.’ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ’ എന്നാണ് തിലകന്റെ ചിത്രത്തോടൊപ്പം ഷമ്മി തിലകൻ കുറിച്ചത്. മലയാള സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഈ പോസ്റ്റ്.
അമ്മയുടെ പല നിലപാടുകളിലും അതൃപ്തി പ്രകടിപ്പിക്കുകയും ശക്തമായി എതിർക്കുകയും ചെയ്ത നടനാണ് തിലകൻ. തന്റെ നിലപാടില്‍ ഉറച്ച് നിന്നതിന്റെ പേരില്‍ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. തിലകൻ അന്ന് പറഞ്ഞ കാര്യങ്ങള്‍ ശരിവയ്‌ക്കുന്ന തരത്തിലുള്ള വിവരങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ട്.ഷമ്മി തിലകന്റെ പോസ്റ്റിനു താഴെ നിരവധി കമന്റുകളും വന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ടി വിയില്‍ കണ്ടാ സമയം എനിക്ക് ആദ്യം ഓർമ്മയില്‍ വന്നത് തിലകൻ ചേട്ടൻ പറഞ്ഞാ കാര്യങ്ങള്‍ ആയിരുന്നു അത് മുഴുവൻ ഇന്ന് സത്യം ആണ് തെളിഞ്ഞു,ആ പേര് ഒരുമുതിർന്ന നടനിലൊതുക്കി, മലയാളത്തിലെ മാമകള്‍,തിലകൻ സാറിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും,ആവർത്തിച്ച് ആവർത്തിച്ച് ഞാൻ പറയും തിലകൻ എന്ന ഒരു മഹാനടനെ ഒതുക്കിയത് അമ്മ എന്ന് പറയുന്ന തന്തയില്ലാ സംഘടനയാണ്,കാലം ഒന്നിനോടും കണക്ക് ചോദിക്കാതെ പോയിട്ട് ഇല്ല.?? തിലകൻ എന്ന വ്യക്തിയുടെ വാക്കുകള്‍ ശെരിയാകുന്നു…എന്നിങ്ങനെ അനുകൂലമായ നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.
റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംവിധായകൻ വിനയൻ പങ്കുവച്ച കുറിപ്പിലും തിലകന്റെ പേര് പരാമർശിച്ചിരുന്നു. അദ്ദേഹം പറഞ്ഞ് വച്ചതിന്റെ ബാക്കിപത്രമാണ് ഈ റിപ്പോർട്ട്. തിലകന്റെ വാക്കുകള്‍ ഓർത്തെടുത്ത് കൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ പങ്കുവച്ച് രംഗത്തെത്തുന്നത്.
കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകില്ലയെന്നും മലയാള സിനിമാ രംഗത്തെ ജാതി വെറിയും ഗുണ്ടായിസവും മാടമ്ബിത്തരവും സമൂഹത്തോട് സദൈര്യം പറഞ്ഞ മനുഷ്യനാണ് അദ്ദേഹമെന്നും കമന്റുകള്‍ പ്രത്യേക്ഷപ്പെട്ടു.
സിനിമക്കുള്ളിലും സംഘടനക്കുള്ളിലും ഒരു മാഫിയ നിലനില്‍ക്കുന്നുണ്ടെന്ന് വർഷങ്ങള്‍ക്ക് മുമ്ബ് തിലകൻ തുറന്നു പറഞ്ഞിരുന്നു. ഇതിനെ കൃത്യമായി അടിവരയിടുകയാണ് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട്. 2010-ലാണ് തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത്.