കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡന പരാതിയുമായി യുവാവ് രംഗത്ത്.രഞ്ജിത്തിനെതിരെ ഡിജിപിക്കാണ് യുവാവ് പരാതി നല്‍കിയത്.sexual assault allegations against director ranjith by youth
ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് 2012 ല്‍ രഞ്ജിത്ത് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
സംവിധായകനെ താൻ പരിചയപ്പെട്ടത് കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണെന്നു യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്ബർ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ എന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താനാണു സംവിധായകൻ ആവശ്യപ്പെട്ടത്. മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് പറയുന്നത്.
അതേ ഹോട്ടലില്‍ താമസിച്ചിരുന്ന തന്റെ ‘നടി’യായ കാമുകിയെ കാണിക്കണമെന്ന് പറഞ്ഞാണ് രഞ്ജിത്ത് നഗ്‌നചിത്രങ്ങള്‍ എടുത്തതെന്നും യുവാവ് പറയുന്നു. തന്റെ കണ്ണുകള്‍ സുന്ദരമാണ് എന്നു രഞ്ജിത്ത് പറഞ്ഞതായും യുവാവ് സൂചിപ്പിച്ചു. രഞ്ജിത്ത് തന്നോട് കാണിച്ച ലൈംഗിക ചൂഷണം പൊലീസിനോട് തുറന്നു പറയുമെന്നും യുവാവ് വ്യക്തമാക്കി.
പിന്നീട് രഞ്ജിത്ത് അവസരം നല്‍കാതെ ഒഴിവാക്കി. സിനിമയില്‍ ചാന്‍സ് ലഭിക്കാതായതോടെ, താന്‍ മാനസികമായി തളര്‍ന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവര്‍ കാര്യമായെടുത്തില്ലെന്നും യുവാവ് വെളിപ്പെടുത്തി.