Wednesday, September 11, 2024
spot_imgspot_img
HomeCinemaMovie Newsഅവസരത്തിനായി സിനിമയില്‍ മകൾ വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന അമ്മമാരുണ്ട്, ആ സാഹചര്യത്തിൽ കണ്ണടയ്ക്കുന്ന അമ്മമാരെയും...

അവസരത്തിനായി സിനിമയില്‍ മകൾ വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന അമ്മമാരുണ്ട്, ആ സാഹചര്യത്തിൽ കണ്ണടയ്ക്കുന്ന അമ്മമാരെയും അറിയാം; ഹേമ കമ്മിറ്റിയ്ക്ക് മുന്നാകെ മൊഴി നൽകി നടി

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലോകത്ത് നടക്കുന്നത് വലിയ ചർച്ചകളാണ്. റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മാതാപിതാക്കളുടെ എതിർപ്പ് മറികടന്നാണ് പലരും അഭിനയമോഹം കൊണ്ട് സിനിമയിലേക്ക് വരുന്നത്. മോശം അനുഭവങ്ങൾ വരുമ്പോൾ അതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ നിശബ്ദരായി പോകുകയാണ് അവർ.sexual abuse against actresses offering opportunity, ‘adjustments’ in cinema……

അതേസമയം സിനിമയിൽ ഉയരങ്ങളിലെത്തണമെങ്കിൽ ഇത്തരത്തിൽ അഡ്ജസ്റ്റുമെന്റും വിട്ടുവീഴ്ചയും വേണ്ടി വരുമെന്ന് ചിലർ പറഞ്ഞതായി കമ്മിഷന് മുന്നിൽ ഒരു നടി മൊഴി നൽകി.

സിനിമയിൽ വിജയിച്ചവരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് അവസരം തേടുന്നവരോട് ഇത്തരക്കാർ പറയും. അഡ്ജസ്റ്റുമെന്റുകൾക്ക് തയാറാകുന്ന ചിലർ സിനിമ മേഖലയിലുണ്ട്. മകൾ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് ചിന്തിക്കുന്ന അത്തരത്തിലുള്ള സാഹചര്യത്തിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന ചില അമ്മമാരെയും തനിക്കറിയാമെന്ന് കമ്മിഷനു മുന്നിൽ മൊഴി നൽകിയ ഒരു നടി പറഞ്ഞു.

അതൊരു ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. തൊഴിലിനായി ലൈംഗികാവശ്യങ്ങള്‍ക്ക് കീഴ്‌പ്പെടണമെന്ന സാഹചര്യം സങ്കടകരമാണെന്ന് സിനിമയിലെ സ്ത്രീകള്‍ പറയുന്നു. സിനിമയില്‍ അവസരം നല്‍കാന്‍ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നതിന്റെ വിഡിയോ, ഓഡിയോ ക്ലിപ്പുകള്‍, വാട്‌സാപ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ കമ്മിഷനു മുന്നില്‍ ഹാജരാക്കി.

ഇന്റിമേറ്റ് രംഗങ്ങള്‍ സിനിമയില്‍ ചെയ്യുന്ന നടിമാര്‍ യഥാര്‍ഥ ജീവിതത്തിലും ഇന്റിമേറ്റ് ആകാന്‍ മടിയില്ലെന്നാണ് പലരുടെയും ധാരണ. സെക്‌സ് വേണമെന്ന് യാതൊരു മടിയുമില്ലാതെ അത്തരക്കാര്‍ സ്ത്രീകളോട് പറയുന്നു. താല്‍പര്യമില്ലെന്ന് പറയുന്ന സ്ത്രീകളോട് അങ്ങനെ ചെയ്താല്‍ കൂടുതല്‍ അവസരം വാങ്ങിത്തരാമെന്ന് ഇക്കൂട്ടര്‍ പറയുന്നു. ചില പുതുമുഖ നടിമാര്‍ ഇത്തരക്കാരുടെ കെണിയില്‍ വീഴാറുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments