Home News Kerala News ബന്ധുവിനൊപ്പം 12-ാം വയസ്സില്‍ ഇന്ത്യയിലെത്തി; ഇരുപതുകാരിയെ കാഴ്ചവച്ചത് ഇരുപതിലേറെ പേര്‍ക്ക്; കൊച്ചിയില്‍ സ്ത്രീകള്‍ നയിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍

ബന്ധുവിനൊപ്പം 12-ാം വയസ്സില്‍ ഇന്ത്യയിലെത്തി; ഇരുപതുകാരിയെ കാഴ്ചവച്ചത് ഇരുപതിലേറെ പേര്‍ക്ക്; കൊച്ചിയില്‍ സ്ത്രീകള്‍ നയിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍

0
ബന്ധുവിനൊപ്പം 12-ാം വയസ്സില്‍ ഇന്ത്യയിലെത്തി; ഇരുപതുകാരിയെ കാഴ്ചവച്ചത് ഇരുപതിലേറെ പേര്‍ക്ക്; കൊച്ചിയില്‍ സ്ത്രീകള്‍ നയിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍

കൊച്ചി: കൊച്ചിയിൽ വന്‍ സെക്‌സ് റാക്കറ്റിനെ കുടുക്കി പോലീസ്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

സെറീന, സഹായി ശ്യാം, സെറീനയ്‌ക്കൊപ്പം സംഘത്തെ നിയന്ത്രിച്ചിരുന്ന മറ്റൊരു സ്ത്രീ എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ കൊച്ചിയില്‍ ക്രൂരമായി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ആണ് സംഘം പിടിയില്‍ ആയത്.

ബംഗളൂരുവില്‍ നിന്നെത്തിച്ച 20കാരിയെ ഇരുപതിലേറെ പേർക്ക് എത്തിച്ചുനല്‍കിയിട്ടുണ്ടെന്നാണ് വിവരം. എളമക്കര കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘമാണ് അറസ്റ്റിലായത്.

മറ്റ് സംസ്ഥാനങ്ങളുമായി ബന്ധങ്ങളുളള പെണ്‍വാണിഭ സംഘത്തിലെ സെറീന എന്ന സ്ത്രീയാണ് അറസ്റ്റിലായവരില്‍ ഒരാള്‍. യുവതിയെ ഇവരാണ് കൊച്ചിയില്‍ എത്തിച്ചതെന്നാണ് വിവരം.

സെറീന ഒരാഴ്ച മുൻപാണ് യുവതിയെ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിക്കുന്നത്. സെറീനയുടെ സഹായിയായ ശ്യാം എന്ന യുവാവും മറ്റൊരു സ്ത്രീയും പിടിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. തുടർന്ന് പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുവതി ഇപ്പോള്‍ പൊലീസ് സംരക്ഷണയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here